വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്ത ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. നടനായി മുന്‍പും തിയറ്ററുകളില്‍ പൊട്ടിച്ചിരി തീര്‍ത്തിട്ടുള്ള വിനീത് ശ്രീനിവാസന്റെ വേറിട്ട പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് ട്രെയ്‌ലര്‍ പറയുന്നു. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണന്‍, മൃദുല്‍ നായര്‍, ഇഷ തല്‍വാര്‍, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹര്‍, രഞ്ജി കങ്കോല്‍, അമല്‍ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വര്‍ഷ രമേശ്, പൂജ മോഹന്‍രാജ്, ഹരിത പറക്കോട്, ഷോണ്‍ റോമി, ശരത്ത് ശഭ, നിര്‍മല്‍ പാലാഴി, വിജയകൃഷ്ണന്‍, ഐശ്വര്യ മിഥുന്‍ കൊറോത്ത്, അനുശ്രീ അജിതന്‍, അരവിന്ദ് രഘു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. രാകേഷ് മണ്ടോടി തിരക്കഥ, സംഭാഷണം എഴുതുന്നു.
‘ഒരു ജാതി ജാതകം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍
