S3 yt cover

https://dailynewslive.in/ ഷാരോണ്‍ വധക്കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍. പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായരെ മൂന്ന് വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി നേരത്തേ വെറുതേവിട്ടിരുന്നു. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 19 ലെ വിജയി : വിന്‍സി വിന്‍സന്റ്, കണുവായ് പോസ്റ്റ്, കോയമ്പത്തൂര്‍*

https://dailynewslive.in/ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വിഷം നല്‍കി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന തെറ്റായ സന്ദേശമാണ് ഈ കേസ് നല്‍കിയതെന്നും ഷാരോണ്‍ കേസില്‍ വിധി പറയവേ കോടതി നിരീക്ഷിച്ചു. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നുവെന്നും ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് നിരീക്ഷിച്ച കോടതി ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പില്‍ പ്രസക്തമല്ലെന്നും വിധി പരാമര്‍ശത്തില്‍ പറയുന്നു.

https://dailynewslive.in/ പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രധാന പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി 24 വയസുകാരിയായ ഗ്രീഷ്മ. കേരളത്തില്‍ ഇപ്പോള്‍ വധശിക്ഷ കാത്ത് കഴിയുന്ന രണ്ടാമത്തെ മാത്രം സ്ത്രീയുമാണ് ഗ്രീഷ്മ.

https://dailynewslive.in/ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായിരുന്നു ഇതെന്നും വധശിക്ഷ പ്രതീക്ഷിച്ചതാണെന്നും പാറശ്ശാല ഷാരോണ്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍. അന്വേഷണ ടീമിന്റെ വിജയമാണിതെന്നും ഗ്രീഷ്മ ആദ്യഘട്ടത്തിലേ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഗ്രീഷ്മയെ തള്ളിപ്പറയാന്‍ ആദ്യഘട്ടത്തില്‍ ഷാരോണും ശ്രമിച്ചിട്ടില്ലെന്നും അതേസമയം ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്മയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജ്യൂസ് ചലഞ്ച് നടത്തിയ വേളയില്‍, ഇത് വീഡിയോ റെക്കോര്‍ഡ് ചെയ്യരുതെന്ന് ഗ്രീഷ്മ പറഞ്ഞിട്ടും ഷാരോണ്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് ഈ കേസില്‍ ദൈവത്തിന്റെ കൈയ്യൊപ്പായി പോലീസ് കാണുന്നതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ എലപ്പുളളിയിലെ മദ്യനിര്‍മ്മാണ കമ്പനിക്കുളള അനുമതി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കാന്‍ എലപ്പുള്ളി പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. ഭരണ സമിതി തീരുമാനത്തെ ബി ജെപി അംഗങ്ങള്‍ പിന്തുണച്ചു. എന്നാല്‍ യോജിക്കാനും വിയോജിക്കാനുമില്ലെന്ന് സിപിഎം അംഗങ്ങള്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കിടെ സി പി എം – ബി ജെ പി അംഗങ്ങള്‍ തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി.

https://dailynewslive.in/ എലപ്പുള്ളിയില്‍ മദ്യനിര്‍മാണ കമ്പനിക്ക് കേന്ദ്രം അനുമതി നല്‍കിയെന്ന വാദം തള്ളി ബി ജെ പി. ഒയാസിസിനെ കേന്ദ്രം ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത് എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ മാത്രമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ പറഞ്ഞു. സംസ്ഥാനം ഇതിന്റെ മറവില്‍ വിദേശ മദ്യം ഉല്‍പാദിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വെള്ളം പ്രധാന അസംസ്‌കൃത വസ്തുവായ കമ്പനിക്ക് സംസ്ഥാനം എവിടുന്ന് വെള്ളം കൊടുക്കുമെന്നും അദ്ദേഹം ചോദിച്ചു.

https://dailynewslive.in/ പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിയ്ക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. മലമ്പുഴയിലെ വെള്ളം കൃഷിയാവശ്യങ്ങള്‍ കഴിഞ്ഞ് മാത്രമേ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാവൂവെന്നാണ് 2018 ലെ ഹൈക്കോടതി ഉത്തരവ്. തീരുമാനത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് കര്‍ഷകര്‍.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️

ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ വയനാട് പാക്കേജിന് കൂടുതല്‍ സഹായം കിട്ടുക എന്ന ലക്ഷ്യത്തോടെ മുംബൈ മാരത്തണില്‍ പങ്കെടുത്ത് കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടെയാണ് കെ.എം. എബ്രഹാം. 43 കിലോമീറ്റര്‍ ദൂരം നാല് മണിക്കൂറില്‍ അദ്ദേഹം പൂര്‍ത്തിയാക്കി. റണ്‍ ഫോര്‍ വയനാട് എന്ന ബാനര്‍ പ്രദര്‍ശിപ്പിച്ചാണ് അദ്ദേഹം ഓടിയത്. ഈ നല്ല കാര്യത്തിന് വേണ്ടി ഓടിത്തീര്‍ക്കാന്‍ കഴിഞ്ഞു എന്നുള്ളത് വലിയ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മെക് സെവന്‍ വ്യായാമത്തിന് എതിരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുകൊണ്ട് വ്യായാമത്തില്‍ ഏര്‍പ്പെടുന്നുവെന്നും പുരുഷന്മാരെ കാണുന്നതിനും ഇടപഴുകുന്നതിനും സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ നിബന്ധനകള്‍ ഉണ്ടെന്നും പണ്ടുകാലത്ത് അത് സ്ത്രീകള്‍ കൃത്യമായി പാലിച്ചിരുന്നുവെന്നും എന്നാല്‍ ഈ വ്യായാമമുറ അത്തരത്തിലുള്ള മറ എടുത്ത് കളഞ്ഞുവെന്നും മലപ്പുറം കുഴിമണ്ണയില്‍ നടത്തിയ പ്രസംഗത്തില്‍ അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

https://dailynewslive.in/ ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി. പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മയുടെ ദര്‍ശനത്തോടെ രാവിലെ 6:30 നാണ് നട അടച്ചത്. രാവിലെ 5 ന് നട തുറന്നശേഷം കിഴക്കേമണ്ഡപത്തില്‍ ഗണപതിഹോമം നടന്നു. തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി അനുവാദം വാങ്ങി പന്തളം കൊട്ടാരത്തിലേക്ക് മടക്കഘോഷയാത്ര തിരിച്ചു. തുടര്‍ന്നാണ് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തിയത്.

https://dailynewslive.in/ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒരു മികച്ച ടീം വര്‍ക്കിന്റ ഭാഗമായാണ് ഇവിടം വരെ എത്തിയതെന്നും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്‌കൂള്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. വാഴക്കുളം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ സ്‌കൂള്‍ ബസ് ആണ് കത്തിനശിച്ചത്. കല്ലൂര്‍ക്കാട് നീറാംമ്പുഴ കവലയ്ക്ക് സമീപമാണ് ബസ് കത്തിയത്. 25 കുട്ടികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ബസ്സിന്റെ മുന്നില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട ഉടന്‍ തന്നെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കുട്ടികളെ ഇറക്കിയതോടെ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു.

https://dailynewslive.in/ നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ അസുഖങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

https://dailynewslive.in/ കണ്ണൂരില്‍ കുഞ്ഞിനെ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യക്കു ശ്രമിച്ചു. വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ കൊന്നതുമായി ബന്ധപ്പെട്ട കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യാശ്രമം.

https://dailynewslive.in/ എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ പാലാ ചക്കാമ്പുഴയില്‍ വെച്ചാണ് അപകടം ഉണ്ടായത്. മോഹനന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പ്രസംഗിക്കവേ മുന്‍ അദ്ധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. മൊറയൂര്‍ സ്വദേശി തേഞ്ഞിപ്പലം കോഹിനൂരില്‍ താമസിക്കുന്ന മണ്ണിശ്ശേരി അവറാന്‍ (90)ആണ് മരിച്ചത്. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് ഗവ.ഹൈസ്‌കൂളിലെ ആദ്യത്തെ പത്താംക്ലാസ് ബാച്ച് വിദ്യാര്‍ഥികള്‍ ഞായറാഴ്ച സംഘടിപ്പിച്ച പുനഃസമാഗമവും സുവര്‍ണജൂബിലി ആഘോഷവും നടക്കുന്നതിനിടെയായിരുന്നു സംഭവം.

https://dailynewslive.in/ കൊല്‍ക്കത്ത ആര്‍ ജി കര്‍ ആശുപത്രിയിലെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ വിധി പറയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് പ്രതികരണം.

https://dailynewslive.in/ വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണെന്ന് പ്രതി പ്രതി ഷെഫീറുള്‍ ഇസ്ലാം. വീടിന്റെ പരിസരത്ത് പലതവണ എത്തി പ്രതി കവര്‍ച്ചയ്ക്ക് സാധ്യത തേടിയെന്നും മറ്റ് ബോളിവുഡ് താരങ്ങളുടെ വീട്ടിലും പ്രതി മോഷണത്തിന് പദ്ധതിയിട്ടുവെന്നും പൊലീസ് വ്യക്തമാക്കുന്നു. നിരവധി സെലിബ്രിറ്റികളുടെ വീടുകള്‍ പ്രതി അന്വേഷിച്ചു മനസ്സിലാക്കിയിരുന്നു. ഇതില്‍ സേഫ് അലിഖാന്റെ വീടാണ് എളുപ്പത്തില്‍ കവര്‍ച്ച നടത്താന്‍ സാധിക്കുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് അവിടെ കയറിയതെന്നും റിപ്പോര്‍ട്ടുണ്ട്.

https://dailynewslive.in/ അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാന്‍ നിരവധി ലോകനേതാക്കളും അമേരിക്കയിലെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം അധികാരമേറ്റാലുടന്‍ യുഎസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ആളുകളെ ട്രംപ് കുടിയൊഴിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതോടെ യുഎസില്‍ എല്ലാ സമൂഹ മാധ്യമങ്ങളുടെയും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന ട്രംപിന്റെ ഉറപ്പില്‍ യുഎസിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങി ടിക് ടോക്. യുഎസിലെ ജനങ്ങളുടെ വിവരങ്ങള്‍ ചോരുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ജോ ബൈഡന്‍ സര്‍ക്കാര്‍ രാജ്യ സുരക്ഷ മുന്‍നിര്‍ത്തി ചൈനീസ് സ്ഥാപനമായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.

https://dailynewslive.in/ ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ബന്ദികളാക്കിയവരില്‍ ചിലരെ ഹമാസ് മോചിപിച്ചു. 90 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായാണ് മൂന്ന് സ്ത്രീകളെ ഹമാസ് മോചിപ്പിച്ചത്.

https://dailynewslive.in/ ഖോ ഖോ ലോകകപ്പില്‍ ഇന്ത്യയുടെ പുരുഷ – വനിതാ വിഭാഗങ്ങള്‍ ലോക കിരീടമുയര്‍ത്തി. ഇരു വിഭാഗങ്ങളിലും നേപ്പാളിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. നേപ്പാളിനെ 54-36 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം കിരീടം നേടുന്നത്. വനിതകള്‍ നേപ്പാളിനെതിരെ 78-40 എന്ന സ്‌കോറിന് വിജയിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു പുരുഷ ടീമിന്റെ ജയം.

https://dailynewslive.in/ തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് വീണ്ടും കൂട്ടി. അടിസ്ഥാന നിരക്ക് ഉയര്‍ത്തിയതോടെ എം.സി.എല്‍.ആര്‍ അധിഷ്ഠിതമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവും കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എം.സി.എല്‍.ആര്‍ ബാധകം. പുതിയ നിരക്കു പ്രകാരം ഒറ്റനാള്‍ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 7.95 ശതമാനത്തില്‍ നിന്ന് 8 ശതമാനമാകും. ഒരു മാസക്കാലാവധിയുള്ള വായ്പകളുടേത് 8.60 ശതമാനത്തില്‍ നിന്ന് 8.65 ശതമാനവും മൂന്ന് മാസക്കാലാവധിയുള്ള വായ്പകളുടേത് 9.90 ശതമാനത്തില്‍ നിന്ന് 9.95 ശതമാനവുമാക്കി ഉയര്‍ത്തി. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍ 10 ശതമാനമാണ്. ഡിസംബറില്‍ ഇത് 9.95 ശതമാനമായിരുന്നു. ഒരു വര്‍ഷക്കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 10.05 ശതമാനത്തില്‍ നിന്ന് 10.10 ശതമാനമായി കൂട്ടി.

https://dailynewslive.in/ അമേരിക്കയില്‍ പ്രമുഖ ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് നിരോധനം പ്രാബല്യത്തില്‍. ടിക് ടോക്ക് നിരോധിക്കുന്ന പുതിയ നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തതായി എപി റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍ 17 കോടി ഉപയോക്താക്കളാണ് ടിക് ടോക്ക് ആപ്പിന് ഉള്ളത്. ആപ്പ് നിരോധിക്കുന്ന നിയമം അമേരിക്കയില്‍ പ്രാബല്യത്തിലായതായി ടിക് ടോക്ക് സന്ദേശത്തില്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ആപ്പിന്റെ നിരവധി സ്‌ക്രീന്‍ഷോട്ടുകളിലാണ് ഇക്കാര്യം പറയുന്നത്. ‘ക്ഷമിക്കണം, ടിക് ടോക്ക് ഇപ്പോള്‍ ലഭ്യമല്ല’- എന്നും സന്ദേശത്തില്‍ വ്യക്തമാണ്. ഒന്നുകില്‍ ആപ്പ് ക്ലോസ് ചെയ്യുക അല്ലെങ്കില്‍ പ്ലാറ്റ്ഫോമിന്റെ വെബ്സൈറ്റിലേക്ക് നയിക്കുന്ന മറ്റൊരു ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകാനാണ് ടിക് ടോക്ക് പറയുന്നത്. വെബ്‌സൈറ്റില്‍ കയറിയാല്‍ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇത് പ്രോസസ് ചെയ്യാന്‍ ദിവസങ്ങള്‍ എടുത്തേക്കാം എന്നും ടിക് ടോക്ക് അറിയിച്ചതായും എപി റിപ്പോര്‍ട്ട് ചെയ്യുന്നു.

https://dailynewslive.in/ ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍. ഗോപാല്‍ നിര്‍മ്മിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാം യാമം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവന്‍, ഗൗതം കൃഷ്ണ, സാസ്വിക എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമൊക്കെ ഏറെ പ്രാധാന്യം നല്‍കുന്ന യാഥാസ്ഥിതിക തറവാട്ടിലെ ഇരട്ടകളായ രണ്ടു സഹോദരങ്ങളുടെ വിശ്വാസങ്ങളിലെ വൈരുധ്യങ്ങളിലൂടെ ഉണ്ടാകുന്ന സംഭവങ്ങളാണ് തികഞ്ഞ ഉദ്വോഗത്തോടെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, സുധീര്‍ കരമന, രേഖ, ഷാജു ശ്രീധര്‍, നന്ദു, രാജസേനന്‍, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ഹിമാശങ്കരി, അംബികാ മോഹന്‍ രശ്മി സജയന്‍, അറ്റുകാല്‍ തമ്പി, അജിത് കുമാര്‍ എ.ആര്‍. കണ്ണന്‍, സജി രാജേഷ് ജന എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം ഫെബ്രുവരി മാസത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു.

https://dailynewslive.in/ സൗബിനും ബേസിലും ഒന്നിച്ച ‘പ്രാവിന്‍കൂട് ഷാപ്പ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ‘കെടാതെ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്‌സിന്‍ പരാരിയാണ്. വിഷ്ണു വിജയ്യുടേതാണ് സംഗീതം. വിഷ്ണു തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും കൂടാതെ ചെമ്പന്‍ വിനോദ് ജോസും ചാന്ദ്‌നിയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. കണ്ണനും (സൗബിന്‍) മിറാന്‍ഡയും (ചാന്ദ്‌നി ) തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് പുറത്തെത്തിയിരിക്കുന്ന ഗാനരംഗത്തിലുള്ളത്. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടര്‍ന്ന് നടക്കുന്ന കേസന്വേഷണവുമൊക്കെ ഉള്‍പ്പെട്ട ചിത്രം ഡാര്‍ക്ക് ഹ്യൂമറിന്റെ അകമ്പടിയോടെയാണ് എത്തിയിരിക്കുന്നത്. ചാന്ദ്‌നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ എസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

https://dailynewslive.in/ ന്യൂമെറോസ് മോട്ടോഴ്‌സിന്റെ ഇ-സ്‌കൂട്ടര്‍ ‘ഡിപ്ലോസ് മാക്‌സ്’ പുറത്തിറക്കി. വില 86,999 രൂപയില്‍ ആരംഭിക്കുന്നു. അതില്‍ പിഎം ഇ-ഡ്രൈവ് സ്‌കീമും ഉള്‍പ്പെടുന്നു. ഇതോടൊപ്പം, കമ്പനി സ്വന്തമായി മറ്റൊരു സവിശേഷ പ്ലാറ്റ്‌ഫോമും അവതരിപ്പിച്ചു, ഇത് ഇന്ത്യയിലെ ആദ്യത്തെ ബൈക്ക്-സ്‌കൂട്ടര്‍ ക്രോസ്ഓവറായിരിക്കും. നൂതന എഞ്ചിനീയറിംഗുള്ള ഡിപ്ലോസ് പ്ലാറ്റ്‌ഫോം ഇതിനകം 13.9 ദശലക്ഷത്തിലധികം കിലോമീറ്ററുകള്‍ ഉള്‍ക്കൊള്ളുന്ന വിവിധ ഭൂപ്രദേശങ്ങളില്‍ അസാധാരണമായ പ്രകടനം ഉറപ്പാക്കിയിട്ടുണ്ട്. 34 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിലൂടെ ഇത് കുറഞ്ഞ പ്രവര്‍ത്തനരഹിതമായ സമയം വാഗ്ദാനം ചെയ്യുന്നു. ഇത് 140 കിലോമീറ്റര്‍ ഐഡിസി റേഞ്ചും മണിക്കൂറില്‍ 63 കിലോമീറ്റര്‍ വേഗതയും വാഗ്ദാനം ചെയ്യുന്നു. കമ്പനി നിലവില്‍ 14 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 25-26 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 170 ഡീലര്‍മാരെ ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ കവിതയെഴുത്തിന്റെ യാന്ത്രികാഘോഷങ്ങളില്‍ നിന്ന് സ്വയം മാറിനില്‍ക്കാനും ഏകാന്തതയുടെ നീലാംബരങ്ങളില്‍ ദീര്‍ഘദൃഷ്ടി പതിപ്പിക്കാനും മതിര ബാലചന്ദ്രന് നിയോഗമുണ്ടായിരിക്കുന്നു. വിളക്കും താലപ്പൊലിയുമെടുക്കാതെ, ഏത് മേളപ്പദത്തെയും ജീവസ്പന്ദത്തിലലിയിക്കാന്‍ ബാലചന്ദ്രന് ശിക്ഷണം ലഭിച്ചിരിക്കുന്നു. നാളത്തെ സൂര്യോദയം ഇന്നേ അസ്തമിച്ചു പോകുന്ന അപചയത്തെ, അട്ടഹാസമില്ലാതെ പ്രതിരോധിക്കുന്ന സാംസ്‌കാരികയുദ്ധത്തിലാണ് കവി ഏര്‍പ്പെടുന്നത്. ‘അമ്മതണല്‍മരം’. മതിര ബാലചന്ദ്രന്‍. സൈന്ധവ ബുക്സ്. വില 142 രൂപ.

https://dailynewslive.in/ ജലദോഷത്തിന്റെയോ പനിയുടെയോ ഭാഗമായി ഉണ്ടാകുന്ന മൂക്കൊലിപ്പ്, ചുമ, അസ്വസ്ഥത എന്നിവ പോലുള്ള സാധാരണ ലക്ഷണങ്ങള്‍ നമ്മളില്‍ മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം രോഗലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുകയോ വഷളാവുകയോ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം. ഇതില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ളവയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ, പ്രത്യേകിച്ച് ചുമയ്ക്കുമ്പോള്‍ രക്തം വരുക, ശ്വാസംമുട്ടല്‍, അല്ലെങ്കില്‍ മൂര്‍ച്ചയുള്ള ശബ്ദം എന്നിവ പ്രത്യക്ഷപ്പെട്ടാല്‍ ശ്രദ്ധിക്കണം. ശ്വാസകോശ അര്‍ബുദത്തിന്റെ പ്രാരംഭ ഘട്ടത്തിലെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണിത്. പെട്ടെന്നുള്ള, വിശദീകരിക്കാനാകാത്ത ശരീരഭാരം കുറയുന്നത് പലപ്പോഴും ആമാശയം, പാന്‍ക്രിയാറ്റിക്, അന്നനാളം, ശ്വാസകോശ അര്‍ബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം, കാന്‍സര്‍ കലോറി ചെലവ് ത്വരിതപ്പെടുത്തുകയും ശരീരത്തിന്റെ ഉപാപചയ പ്രക്രിയകളെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ആവര്‍ത്തിച്ചുള്ള പനിയോ അണുബാധയോ പിടിപെടുന്നത് രോഗപ്രതിരോധ ശേഷി തകരാറിലായതിന്റെ സൂചനയാണ്. ഉദാഹരണത്തിന്, രക്താര്‍ബുദം അല്ലെങ്കില്‍ ലിംഫോമ, വെളുത്ത രക്താണുക്കള്‍ നിര്‍മിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ നശിപ്പിക്കുന്നു, അതിനാല്‍ വ്യക്തിക്ക് അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്താര്‍ബുദം, ലിംഫോമ, വന്‍കുടല്‍ കാന്‍സര്‍ തുടങ്ങിയ അര്‍ബുദങ്ങള്‍ക്ക് കടുത്ത ക്ഷീണം അനുഭവപ്പെടാം. ഇത് പലപ്പോഴും മെറ്റബോളിസത്തിലെ മാറ്റങ്ങളില്‍ നിന്നും രോഗത്തോടുള്ള പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണത്തില്‍ നിന്നും ഉണ്ടാകുന്നു. ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന വിട്ടുമാറാത്ത ക്ഷീണം ഒരിക്കലും അവഗണിക്കരുത്. നീണ്ടുനില്‍ക്കുന്ന തൊണ്ടവേദന അല്ലെങ്കില്‍ ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ഭക്ഷണം പറ്റിപ്പിടിക്കുന്നതായി തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍ സാധാരണയായി തൊണ്ട, അന്നനാളം അല്ലെങ്കില്‍ തൈറോയ്ഡ് കാന്‍സറുകളുടെ ലക്ഷണമാകാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.55, പൗണ്ട് – 105.62. യൂറോ – 89.26, സ്വിസ് ഫ്രാങ്ക് – 94.80, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.80, ബഹറിന്‍ ദിനാര്‍ – 229.65, കുവൈത്ത് ദിനാര്‍ -280.62, ഒമാനി റിയാല്‍ – 224.82, സൗദി റിയാല്‍ – 23.07, യു.എ.ഇ ദിര്‍ഹം – 23.56, ഖത്തര്‍ റിയാല്‍ – 23.70, കനേഡിയന്‍ ഡോളര്‍ – 59.87.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *