◾https://dailynewslive.in/ ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മരിച്ച 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹപാഠികളുടേയും സുഹൃത്തുക്കളുടേയും അധ്യാപകരുടേയും അന്ത്യാഞ്ജലി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. ചേതനയറ്റനിലയില്‍ അവര്‍ അഞ്ചുപേരും വീണ്ടും കോളേജ് കാമ്പസിലെത്തിയപ്പോള്‍ അവരെ അവസാനമായി കാണാന്‍ കാത്തിരുന്നവരെല്ലാം വിങ്ങിപ്പൊട്ടി. പാലക്കാട് സ്വദേശി ശ്രീദീപ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് ദാരുണമായ അപകടത്തില്‍ മരിച്ചത്. കാറില്‍ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പൊതുദര്‍ശത്തിന് ശേഷം നാല് പേരുടെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകും. ലക്ഷദ്വീപ് വിദ്യാര്‍ഥിയുടെ കബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ 3 മണിയോടെ നടക്കും.
◾https://dailynewslive.in/ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് രാവിലെ 8.30 വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ കേരളത്തില്‍ തീവ്ര മഴയാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടിടത്ത് 350 മില്ലി മീറ്ററിലധികവും 71 ഇടത്ത് 100 മില്ലി മീറ്ററിലധികവുമാണ് മഴ പെയ്തിരിക്കുന്നത്. മഞ്ചേശ്വരത്ത് 378.2 മില്ലി മീറ്ററും ഉപ്പളയില്‍ 358 മി.മീ മഴയുമാണ് ലഭിച്ചത്. അതേസമയം വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇതനുസരിച്ച് കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ വയനാട് വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 2 ലെ വിജയി : ശ്രീജ രൂപേഷ്, വെണ്‍മണി പോസ്റ്റ്, ആലപ്പുഴ*
◾https://dailynewslive.in/ പള്ളിത്തര്‍ക്ക കേസില്‍ നിര്‍ണായക ഇടപടലുമായി സുപ്രീം കോടതി. യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികളുടെ ഭരണനിര്‍വ്വഹണം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കണമെന്നും ഇക്കാര്യത്തില്‍ ഓര്‍ത്തഡോക്സ് സഭ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. സൗഹൃദപരമായി പ്രശ്നം തീര്‍ക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ കെപിസിസി പുനഃസംഘടനയില്‍ അധ്യക്ഷനെ മാറ്റണോ വേണ്ടയോ എന്നതിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍. കെ സുധാകരനെ അടക്കം മാറ്റി അടിമുടി അഴിച്ചുപണി വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ മാറാന്‍ തയ്യാറാകാത്ത സുധാകരന്‍ താഴെ തട്ടിലെ പുനഃസംഘടനക്കുള്ള നീക്കം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍. നേതൃതലത്തിലെ അഴിച്ചുപണിക്കുള്ള സമയം അതിക്രമിച്ചതായി രാജ്മോഹന്‍ ഉണ്ണിത്താനും, തലമുറ മാറ്റം വേണമെന്ന് ചെറിയാന്‍ ഫിലിപ്പും ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ട്രോളിയില്‍ കള്ളപ്പണമെന്ന ആരോപണത്തിലുറച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ്ബാബു. കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും കുറുവ സംഘത്തെ ചോദ്യം ചെയ്യുംപോലെ ഇവരെ ചോദ്യം ചെയ്യാനാകില്ലല്ലോ എന്നും സുരേഷ് ബാബു ചോദിച്ചു. ഷാഫി, ജ്യോതികുമാര്‍, ശ്രീകണ്ഠന്‍ എന്നിവരുടെ നീക്കങ്ങള്‍ സംശയകരമെന്നും ഇഎന്‍ സുരേഷ് ബാബു ചൂണ്ടിക്കാട്ടി.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ ട്രോളി വിവാദത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. പൊലീസ് യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നും കള്ളപ്പണം വന്നുവെന്ന കാര്യം ഉറപ്പാണെന്നുമാണ് സി കൃഷ്ണകുമാര്‍ ആരോപിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമവശം പരിശോധിച്ച് ബിജെപി തുടര്‍നടപടി തീരുമാനിക്കുമെന്നാണ് സി കൃഷ്ണകുമാര്‍ വിശദമാക്കുന്നത്.
◾https://dailynewslive.in/ തിരുവനന്തപുരം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കി. മധു മുല്ലശ്ശേരി ഇന്ന് ബിജെപിയില്‍ അംഗത്വമെടുത്തേക്കും. പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നുവെന്നും, പൊതുജന മധ്യത്തില്‍ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി വി ജോയിയുടെ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
◾https://dailynewslive.in/ ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ച അപകടത്തിന് പല ഘടകങ്ങള്‍ കാരണമായിരിക്കാമെന്ന് ആര്‍ടിഒ എകെ ദിലു. ഓവര്‍ലോഡ്, വാഹനത്തിന്റെ കാലപഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്നും ആര്‍ടിഒ പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. ഹര്‍ജി പരിഗണിച്ച കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കേസ് ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും
◾https://dailynewslive.in/ കരുവന്നൂര്‍ കേസിലെ പ്രതികളായ സിപിഎം നേതാവ് പി.ആര്‍ അരവിന്ദാക്ഷന്റേയും മുന്‍ അക്കൗണ്ടന്റ് സി.കെ ജില്‍സിന്റേയും ജാമ്യ ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യവുമായി ഇഡി സുപ്രീംകോടതിയെ സമീപിക്കും. പ്രതികള്‍ കുറ്റം ചെയ്തതായി കരുതാന്‍ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇഡിക്ക് അതൃപ്തി. ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശം കേസിന്റെ വിചാരണയെ അടക്കം ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
◾https://dailynewslive.in/ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും. ട്രയല്‍ റണ്‍ കാലയളവ് പൂര്‍ത്തിയായതോടെയാണ് കൊമേഴ്സ്യല്‍ ഓപ്പറേഷന്‍സ് തുടങ്ങുന്നത്. അടുത്ത നാല് വര്‍ഷത്തിനകം 10,000 കോടി രൂപയുടെ നിക്ഷേപമിറക്കി പദ്ധതി പൂര്‍ത്തിയാക്കാനാണ് അദാനി പോര്‍ട് അധികൃതരും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണ. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമായി നാലു മാസം മാത്രം പിന്നിടുമ്പോള്‍ വലുതും ചെറുതുമായ 70 വെസ്സലുകളാണ് വന്ന് പോയത്.
◾https://dailynewslive.in/ തിരുവനന്തപുരത്തെ ട്രിവാന്‍ഡ്രം ക്ലബിന്റെ കൈവശം ഇരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികളിലേക്ക് നീങ്ങി സംസ്ഥാന സര്‍ക്കാര്‍. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകള്‍ ക്ലബിന്റെ കൈവശമില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂമിയുടെ തണ്ടപ്പേര്‍ റവന്യു വകുപ്പ് റദ്ദാക്കി. തുടര്‍ നടപടികള്‍ക്ക് ലാന്റ് റവന്യു കമ്മീഷണറെയും ചുമതലപ്പെടുത്തി.
◾https://dailynewslive.in/ സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ വിഷലിപ്തം എന്ന കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഗണേഷ് കുമാറും ടെലിവിഷന്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ആത്മയും. പരാമര്‍ശം പിന്‍വലിക്കണമെന്നും സീരിയല്‍ മേഖലക്കായി പ്രേംകുമാര്‍ എന്ത് ചെയ്തുവെന്നുമാണ് കുറ്റപ്പെടുത്തല്‍. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.
◾https://dailynewslive.in/ ബസിന്റെ ഷെഡ്യൂള്‍ റദ്ദാക്കിയത് യാത്രക്കാരനെ അറിയിക്കാത്തതിന് കെഎസ്ആര്‍ടിസിക്ക് പിഴ. സംഭവത്തില്‍ പരാതി നല്‍കിയ യുവാവിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചത്. വെളിമുക്ക് പാലക്കല്‍ സ്വദേശി അഭിനവ് ദാസാണ് പരാതി നല്‍കിയത്. അഭിനവ് ദാസ് ലോഫ്‌ലോര്‍ ബസില്‍ 358 രൂപ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ രാവിലെ 9.30ന് ബസ് സ്റ്റോപ്പില്‍ എത്തിയ പരാതിക്കാരന്‍ ഉച്ചക്ക് ഒരു മണി വരെ കാത്തിരുന്നെങ്കിലും ബസ് വന്നില്ല. കാഴ്ചാപരിമിതിയുള്ള യാത്രക്കാരന്‍ വലിയ ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കാന്‍ ഇടവന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
◾https://dailynewslive.in/ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസെടുത്തു. ആനകള്‍ തമ്മിലുളള അകലം മൂന്നു മീറ്റര്‍ ഉണ്ടായിരുന്നില്ലെന്നും ആളുകളും ആനയുമായുളള എട്ടു മീറ്റര്‍ അകലവും പാലിച്ചില്ലെന്നും വനംവകുപ്പ് പരിശോധനയില്‍ കണ്ടെത്തി.
◾https://dailynewslive.in/ അന്തരിച്ച സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നതുമായ ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും മരിച്ചയാളോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വാദത്തിനിടെ പറഞ്ഞു. എം എം ലോറന്‍സിന്റെ മക്കളായ ആശാ ലോറന്‍സും സുജാതയും സമര്‍പ്പിച്ച ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
◾https://dailynewslive.in/ ചരക്ക് സേവന നികുതിയില്‍ ഒരു പുതിയ ടാക്സ് സ്ലാബ് കൂടി വരുമെന്ന് റിപ്പോര്‍ട്ട്. 5 ശതമാനം ,12 ശതമാനം ,18 ശതമാനം, 28 ശതമാനം എന്നിവയ്ക്ക് പുറമേ പുതിയതായി 35 ശതമാനം എന്ന നികുതി സ്ലാബ് കൂടി ഏര്‍പ്പെടുത്താന്‍ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട മന്ത്രിതല സമിതി തീരുമാനിച്ചു. പുകയില, സിഗരറ്റ്, കോള അടക്കമുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയ്ക്കാണ് 35% നികുതി ഏര്‍പ്പെടുത്തുന്നത്.
◾https://dailynewslive.in/ ഒറ്റപ്പാലം മോട്ടോര്‍ വാഹന വകുപ്പിലെ എ എം വി ഐയും നടനുമായ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഒറ്റപ്പാലം ജോയിന്റ് ആര്‍ ടി ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാസര്‍കോട് സ്വദേശി എം മണികണ്ഠനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
◾https://dailynewslive.in/ തൃശ്ശൂര്‍ പുതുക്കാട് സെന്ററിന് സമീപം ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബെക്ക് ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി പൂഴിക്കുന്നത്ത് വീട്ടില്‍ അഭിനന്ദ് ആണ് മരിച്ചത്. 28 വയസായിരുന്നു.
◾https://dailynewslive.in/ പാലക്കാട് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നിത (20)യെയാണ് കഞ്ചിക്കോട് അഹല്യ ക്യാംപസിലെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഞ്ചിക്കോട് അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നിത.
◾https://dailynewslive.in/ തമിഴ്നാട്ടിലെ മഴക്കെടുതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര സഹായം ഉറപ്പ് നല്‍കി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണില്‍ വിളിച്ചാണ് മോദി, അടിയന്തര സഹായം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയത്. തമിഴ്നാട്ടിലെ മഴക്കെടുതിയില്‍ 2000 കോടി രൂപയുടെ സഹായം വേണമെന്നാവശ്യപ്പെട്ട് നേരത്തെ സ്റ്റാലിന്‍, പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദി, സ്റ്റാലിനെ നേരിട്ട് വിളിച്ച് സഹായം ഉറപ്പ് നല്‍കിയത്.
◾https://dailynewslive.in/ സിനിമ റിവ്യൂകള്‍ തടയണമെന്ന ആവശ്യവുമായി തമിഴ് നിര്‍മാതാക്കളുടെ സംഘടന. ഇക്കാര്യം ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം സോഷ്യല്‍ മീഡിയ റിവ്യൂകള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
◾https://dailynewslive.in/ ആദ്യ പോസ്റ്റിംഗിനായി പോകവേ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക കേഡര്‍ പ്രൊബേഷണറി ഐപിഎസ് ഓഫീസര്‍ ഹര്‍ഷ് ബര്‍ധന് കണ്ണീരോടെ വിട നല്‍കി കര്‍ണാടക. ബെംഗളുരുവിലെ ആംഡ് പൊലീസ് ട്രെയിനിംഗ് സ്‌കൂളില്‍ നടന്ന ഗാര്‍ഡ് ഓഫ് ഓണറില്‍ സംസ്ഥാനത്തെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെല്ലാം പങ്കെടുത്തു.
◾https://dailynewslive.in/ നാടകത്തിലെ രാക്ഷസ വേഷത്തിന്റെ ഇംപാക്ട് കൂട്ടാന്‍ സ്റ്റേജില്‍ വച്ച് പന്നിയുടെ വയറ് കീറി ഇറച്ചി തിന്ന 45കാരന്‍ അറസ്റ്റില്‍. നവംബര്‍ 24ന് ഒഡിഷയിലെ ഗഞ്ചമില്‍ നടന്ന സംഗീത നാടകത്തിനിടയിലാണ് രാക്ഷസ വേഷത്തില്‍ എത്തിയ നടന്‍ പന്നിയെ സ്റ്റേജില്‍ വച്ച് കൊന്ന് തിന്നത്. ബിംഭാധാര്‍ ഗൌഡ എന്ന 45കാരനായ സംഗീത നാടക കലാകാരനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ പാര്‍ലമെന്റില്‍ തുടര്‍ച്ചയായി സഭ നിര്‍ത്തിവെപ്പിച്ച് നടക്കുന്ന പ്രതിഷേധത്തില്‍ ഇന്ത്യാ മുന്നണിയില്‍ ഭിന്നാഭിപ്രായം. പ്രധാന വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരാത്ത രീതിയില്‍ അദാനി വിഷയത്തില്‍ മാത്രം സഭ സ്ഥിരം തടസപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്ന നിലപാടിലാണ് തൃണമൂലും സിപിഎമ്മും സിപിഐയും. എന്നാല്‍ സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് വഴങ്ങേണ്ടി വന്നതാണെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ സംഭല്‍ സംഘര്‍ഷത്തില്‍ മസ്ജിദ് കമ്മറ്റിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. മസ്ജിദിന്റെ യഥാര്‍ത്ഥ ഘടനയില്‍ നിന്നും മാറ്റം വരുത്തിയെന്നും നിലത്തും ഭിത്തിയിലും അറ്റകുറ്റ പണികള്‍ നടത്തിയെന്നുമാണ് ആരോപണം.
◾https://dailynewslive.in/ ബംഗ്ലാദേശില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസിയായ ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യം തേടിയുള്ള അപേക്ഷ കോടതി ഇന്ന് അംഗീകരിച്ചില്ല. കൃഷ്ണദാസിന് വേണ്ടി അഭിഭാഷകരാരും കോടതിയില്‍ ഹാജരായിരുന്നില്ല. ഇതിനൊപ്പം തന്നെ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയെ ബംഗ്ലാദേശ് സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തതോടെ കേസ് പരിഗണിക്കുന്നത് ജനുവരി 2 ലേക്ക് മാറ്റി.
◾https://dailynewslive.in/ വെര്‍ജീനിയയിലെ ജയിലില്‍ തടവുകാര്‍ തീകൊളുത്തിയ സംഭവം തടവുകാരുടെ പ്രതിഷേധത്തിന്റെ ഭാഗമല്ലെന്ന് അധികൃതര്‍. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തടവുകാര്‍ സ്വയം തീകൊളുത്തിയ ആറ് സംഭവങ്ങളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെര്‍ജീനിയയിലെ അതീവ സുരക്ഷയുള്ള റെഡ് ഒനിയന്‍ ജയിലിലാണ് തടവുകാര്‍ ഇലക്ട്രിക്കല്‍ ഔട്ട്‌ലെറ്റുകളില്‍ കൃത്രിമം കാണിച്ച ശേഷം മനഃപൂര്‍വം തീകൊളുത്തിയത്.
◾https://dailynewslive.in/ ഹണ്ടര്‍ ബൈഡന്‍ ചെയ്ത എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നല്‍കിയ പിതാവായ ജോ ബൈഡന്റെ തീരുമാനത്തിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. നിയമം സംരക്ഷിക്കേണ്ട പ്രസിഡന്റ് തന്നെ നിയമത്തെ ദുരുപയോഗം ചെയ്യകയാണെന്നാണ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. ബൈഡന്‍ മാപ്പ് നല്‍കിയവരുടെ പട്ടികയില്‍ ക്യാപ്പിറ്റോള്‍ കലാപത്തിലെ പ്രതികളുണ്ടോയെന്നും ട്രംപ് ചോദിച്ചു.
◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റായി താന്‍ ചുമതലയേല്‍ക്കുമ്പോഴേക്കും ഗാസയിലെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന താക്കീതുമായി നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍-ഗാസ യുദ്ധം അവസാനിപ്പിക്കാനും പതിനാല് മാസമായി ബന്ദിയാക്കിയവരെ മോചിപ്പിക്കാനും നിലവിലെ പ്രസിഡന്റ് ജോ ബൈഡന് സാധിക്കാതെ വന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ താക്കീത്.
◾https://dailynewslive.in/ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനമായ സ്വിഗിയുടെ 10 മിനിറ്റില്‍ ഭക്ഷണം ലഭ്യമാക്കുന്ന ‘ബോള്‍ട്ട്’ സേവനം കൊച്ചി ഉള്‍പ്പെടെ 400 നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി, മുംബൈ, പൂനെ എന്നിവിടങ്ങളിലായിരുന്നു ആദ്യം അവതരിപ്പിച്ചത്. മികച്ച പ്രതികരണം ലഭിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നിവ അടക്കം 400 നഗരങ്ങളില്‍ ലഭ്യമാക്കിയത്. രണ്ടു കിലോമീറ്റര്‍ പരിധിയില്‍ബോള്‍ട്ട് വഴിയുള്ള ഓര്‍ഡറുകള്‍ക്ക് മുന്‍ഗണന കൊടുക്കാന്‍ റസ്റ്ററന്റുകളുമായി സ്വിഗി കരാറില്‍ ഒപ്പു വച്ചിട്ടുണ്ട്. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഓര്‍ഡറുകളാണ് ബോള്‍ട്ട് കൈകാര്യം ചെയ്യുന്നത്. ബോള്‍ട്ട് ഔട്ട്‌ലെറ്റിന് തൊട്ടടുത്തുള്ള ഡെലിവറി പാര്‍ട്ണര്‍മാര്‍ വഴി മാത്രം വിതരണം ചെയ്യുന്നതിലൂടെയാണ് വേഗത്തിലുള്ള സര്‍വീസ് ഉറപ്പാക്കുന്നത്. രുചിയിലും ഗുണമേന്മയിലും വിട്ടുവീഴ്ച ചെയ്യാതെ എത്തിക്കാനാകുന്ന വിഭവങ്ങള്‍ക്കാണ് ബോള്‍ട്ട് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന് സ്വിഗി പറയുന്നു. ഓരോ റസ്റ്ററന്റിന്റെയും തിരഞ്ഞെടുത്ത ചില വിഭവങ്ങള്‍ മാത്രമാണ് ഓര്‍ഡര്‍ ചെയ്യാനാകുക. ബോള്‍ട്ടും സാധാരണ ഓര്‍ഡറും തമ്മില്‍ തിരിച്ചറിയാന്‍ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് സാധിക്കില്ല. ഫാസ്റ്റ് ഡെലവറിക്ക് പ്രത്യേക ആനുകൂല്യങ്ങളും നല്‍കില്ല.
◾https://dailynewslive.in/ രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന വ്യാജ കോളുകളില്‍ ജഗ്രത പാലിക്കണമെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ പ്രധാന ടെലികോം കമ്പനികളായ ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വിഐ എന്നിവയുടെ വരിക്കാര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ പരിചിതമല്ലാത്ത കോഡുകളില്‍ നിന്നെത്തുന്ന കോളുകളില്‍ ജാഗ്രത പാലിക്കണം. +77, +89, +85, +86, +84 എന്നിങ്ങനെ തുടങ്ങുന്ന നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ തട്ടിപ്പ് സംഘങ്ങളുടേതാണെന്നും കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, ഡിഒടി എന്നിവ ടെലികോം ഉപയോക്താക്കളെ ഒരിക്കലും നേരിട്ട് വിളിക്കാറില്ല. ഈ സ്ഥാപനങ്ങളിലെ അധികൃതര്‍ എന്ന തരത്തില്‍ എത്തുന്ന കോളുകള്‍ വ്യാജ കോളുകള്‍ ആണെന്നും തങ്ങള്‍ ഇത്തരത്തില്‍ കോളുകള്‍ ചെയ്യാറില്ലെന്നും ടെലികോം വകുപ്പ് എക്‌സില്‍ പുറത്തുവിട്ട മുന്നറിയിപ്പില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ഇഡി (എക്സ്ട്രാ ഡീസന്റ്) എന്ന ചിത്രത്തിലൂടെ ലുക്കിലും മാറ്റം വരുത്തി സുരാജ് എത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ഡാര്‍ക്ക് ഹ്യൂമര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലുള്ള സുരാജ് വെഞ്ഞാറമൂടിനെയാണ് പ്രേക്ഷകര്‍ക്ക് കാണാനാവുക. ഒരു സൈക്കോ കഥാപാത്രമായാണ് ചിത്രത്തില്‍ സുരാജ് എത്തുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഗ്രേസ് ആന്റണി, ശ്യാം മോഹന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത് അലക്‌സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇഡി ഈ മാസം 20 ന് തിയറ്ററുകളിലെത്തും. നിര്‍മ്മാണ രംഗത്തേക്ക് സുരാജ് വെഞ്ഞാറമൂട് ചുവട് വെക്കുന്ന ചിത്രം കൂടിയാണ് ഇഡി.
◾https://dailynewslive.in/ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ‘എന്ന് സ്വന്തം പുണ്യാളന്‍ ‘ എന്ന ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റ് പുറത്ത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരിയില്‍ റിലീസ് ചെയ്യും. റിലീസ് അപ്‌ഡേറ്റിനൊപ്പം ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണി. രണ്‍ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്‌റഫ്, മീന രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
◾https://dailynewslive.in/ ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ പ്രീമിയം യൂറോപ്യന്‍ ബ്രാന്‍ഡായ കെടിഎം, ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 250 സിസി മോട്ടോര്‍സൈക്കിളായ കെടിഎം ഡ്യൂക്ക് 250ന് വര്‍ഷാവസാന ഓഫര്‍ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഇത് 2.25 ലക്ഷം രൂപയ്ക്ക് ഈ ബൈക്ക് ലഭിക്കും. അതിന്റെ സ്റ്റാന്‍ഡേര്‍ഡ് വിലയില്‍ നിന്ന് 20,000 രൂപയാണ് കുറവ്. ഈ ഓഫര്‍ 2024 ഡിസംബര്‍ 31 വരെ മാത്രമേ സാധുതയുള്ളൂ. കെടിഎം 250 ഡ്യൂക്കില്‍ റൈഡ് മോഡുകള്‍ സ്ട്രീറ്റ്, ട്രാക്ക് മോഡ് നല്‍കിയിരിക്കുന്നു. ഇതിന് പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനുമുള്ള 5-ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, 2 റൈഡ് മോഡുകള്‍: സ്ട്രീറ്റ്, ട്രാക്ക് (സ്‌ക്രീനോടുകൂടിയ ലാപ് ടൈമര്‍), ഡ്യുവല്‍-ഡൈമന്‍ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍ +, ശക്തമായ 250 സിസി എഞ്ചിന്‍. 2024 ഡ്യൂക്കിന് രണ്ട് റൈഡിംഗ് മോഡുകളും ലഭിക്കുന്നു. ട്രാക്ക് മോഡില്‍ ഒരു ലാപ് ടൈമര്‍ സജ്ജീകരിച്ചിരിക്കുന്നു.
◾https://dailynewslive.in/ ആരും സഞ്ചരിക്കാത്ത വഴിയിലല്ല ഈ നോവല്‍ കടന്നുപോകുന്നത്. സ്വയം നിര്‍മ്മിച്ച വഴിയിലൂടെയാണ്. വഴിയെക്കുറിച്ച് ഒരു സൂചനപോലും ഇല്ലാത്തിടങ്ങളില്‍ ഉള്ളിലുള്ള കോംപസിനെ മാത്രം ആശ്രയിച്ച് ഒരു പുതിയ പാത വെട്ടിയുണ്ടാക്കുകയും അതിലൂടെ വിജയകരമായി യാത്രചെയ്തു പൂര്‍ത്തീകരിക്കുകയും ചെയ്യുകയെന്നത് ആശ്ചര്യപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ്. തന്നിലുള്‍ച്ചേര്‍ന്നിട്ടുള്ള പ്രതിഭാവിലാസത്തെ സംബന്ധിച്ച് ഉള്ളുണര്‍വ്വുള്ളവര്‍ക്കു മാത്രം സാധിക്കുന്നതാണത്. അപാരമായ ധീരത അതിനാവശ്യമാണ്. നടന്നു പാകമായ പാതകളിലൂടെ യാത്രചെയ്യുന്നതുപോലെയല്ലല്ലോ അത്. എന്നും നിഗൂഢമായി നില്‍ക്കുന്ന ജിന്നുകളുടെ ലോകത്തേക്ക് ഒരു വാതില്‍ തുറക്കുകയും അതിലൂടെ മനുഷ്യമക്കളെ ഓരോരുത്തരെയായി കടത്തിവിടുകയും ചെയ്യുന്നു. ‘സൂഫിയെ പ്രണയിച്ച ജിന്ന്’. ഇ.എം ഹാഷിം. മാതൃഭൂമി. വില 127 രൂപ.
◾https://dailynewslive.in/ പുഴുങ്ങിയും വേവിച്ചും വറുത്തുമൊക്കെ പാചകം ചെയ്യുമ്പോള്‍ രുചിയില്‍ മാത്രമല്ല, അവയുടെ പോഷകമൂല്യത്തിലും മാറ്റം വരാം. വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകളായ ബിയും സിയും ചൂടിനോടും വെള്ളത്തോടും സംവേദനക്ഷമതയുള്ളവയാണ്. അതിനാല്‍ അത്തരം ഭക്ഷണം പാചകം ചെയ്യുമ്പോള്‍ അവ എളുപ്പത്തില്‍ അപ്രത്യക്ഷമാകും. കൊഴുപ്പില്‍ ലയിപ്പിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ പോലുള്ളവ കൊഴുപ്പ് ഉപയോഗിച്ച് പാകം ചെയ്യുമ്പോള്‍ നന്നായി ആഗിരണം ചെയ്യപ്പെടുമെങ്കിലും ഉയര്‍ന്ന ചൂട് അവ നഷ്ടപ്പെടാന്‍ കാരണമാകും. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ചൂടില്‍ നിലനില്‍ക്കുമെങ്കിലും പാകം ചെയ്യുമ്പോള്‍ ധാതുക്കള്‍ വെള്ളത്തിലേക്ക് ഒലിച്ചിറങ്ങുകയും ഭക്ഷണത്തില്‍ ധാതുക്കളുടെ അളവു കുറയുകയും ചെയ്യാം. ആന്റി ഓക്സിഡന്റുകള്‍ ഒരു മിക്സഡ് ബാഗാണ്. ചില പാചക രീതികള്‍ അവയുടെ അളവ് വര്‍ധിപ്പിക്കുന്നു, മറ്റുള്ളവ കുറയ്ക്കുന്നു. ഭക്ഷണം ആവിയില്‍ വേവിക്കുന്ന അവയുടെ പോഷകങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പറയുന്നത്. ഈ രീതി വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകളെ സംരക്ഷിക്കുന്നു. കൂടാതെ കൊഴുപ്പ് ചേരാത്തതിനാല്‍ കൊഴുപ്പില്‍ ലയിക്കാത്ത വിറ്റാമിനുകളും സംരക്ഷിക്കപ്പെടുന്നു. കൂടാതെ ആന്റി-ഓക്സിഡന്റുകളുടെ അളവും വര്‍ധിപ്പിക്കാന്‍ ഈ പാചക രീതി സഹായിക്കും. എണ്ണ ഉപയോഗിക്കാതെയുള്ള ഗ്രില്ലിങ് രീതിയില്‍ ഉയര്‍ന്ന താപനില ചില പോഷകങ്ങളെ നഷ്ടമാക്കും. ഭക്ഷണം തിളപ്പിക്കുകയും വറുക്കുകയും ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ പോഷകങ്ങളെ നിലനിര്‍ത്താന്‍ ഗ്രില്ലിങ് സഹായിക്കും. എന്നാല്‍ വിറ്റാമിന്‍ സി പോലുള്ള ചൂട് സംവേദനക്ഷമതയുള്ളവ നഷ്ടമാകും. മാംസം പോലുള്ളവ ഗ്രില്ലു ചെയ്യുമ്പോള്‍ അധിക കൊഴുപ്പ് ഉരുകാനും ഭക്ഷണത്തെ പോഷകമൂല്യമുള്ളതാക്കാനും സഹായിക്കും. അതേസമയം ഭക്ഷണം ഫ്രൈ ചെയ്യുമ്പോല്‍ അത് ഭക്ഷണത്തിന്റെ പോഷകങ്ങള്‍ ഇല്ലാതാക്കാന്‍ കാരണമാകും. ഉയര്‍ന്ന ഊഷ്മാവില്‍ ചൂടുള്ള എണ്ണയില്‍ വറുത്തെടുക്കുന്ന ഭക്ഷണം രുചിയില്‍ കേമനാണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ പിന്നിലാണ്. കൂടാതെ ഇവ കലോറിയുടെ അളവിലും മുന്നിലാണ്. കൂടാതെ വറുക്കുന്നത് ട്രാന്‍സ് ഫാറ്റുകളും ഫ്രീ റാഡിക്കലുകളും പോലുള്ള ഹാനികരമായ സംയുക്തങ്ങള്‍ സൃഷ്ടിക്കും. അവ വീക്കം, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.68, പൗണ്ട് – 107.48. യൂറോ – 89.11, സ്വിസ് ഫ്രാങ്ക് – 95.60, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.05, ബഹറിന്‍ ദിനാര്‍ – 224.64, കുവൈത്ത് ദിനാര്‍ -275.44, ഒമാനി റിയാല്‍ – 219.93, സൗദി റിയാല്‍ – 22.54, യു.എ.ഇ ദിര്‍ഹം – 23.06, ഖത്തര്‍ റിയാല്‍ – 23.14, കനേഡിയന്‍ ഡോളര്‍ – 60.44.