◾https://dailynewslive.in/ ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശുര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യ തെക്കന്‍ കേരളത്തിലെ മലയോരമേഖകളില്‍ ജാഗ്രത വേണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
◾https://dailynewslive.in/ ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്രം ശത്രുതാമനോഭാവം കാട്ടരുതെന്ന് റവന്യൂമന്ത്രി കെ.രാജന്. കേരളം നല്കിയ കണക്ക് തെറ്റാണെന്ന് പറയുന്ന കേന്ദ്രം എവിടെയാണ് തെറ്റെന്ന് പറയാന്‍ തയ്യാറാവണമെന്നും കേരള സര്‍ക്കാരിനോട് കേന്ദ്രം അത്തരത്തില്‍ രേഖാമൂലമുള്ള ഒരാശയവിനിമയവും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും കണക്ക് തെറ്റാണെന്ന് കേരളത്തില്‍ നിന്നുള്ള മന്ത്രമാരോടോ മറ്റ് പ്രതിനിധികളോടോ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതിനെല്ലാം മറുപടി കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സാമൂഹിക സുരക്ഷാ പെന്ഷന് കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കത്തു നല്കി. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകുമെന്നും കത്തില്‍ വിമര്‍ശിക്കുന്നു. സാമൂഹിക സുരക്ഷാ പെന്ഷന് ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നുവെന്നും എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു.
◾https://dailynewslive.in/ വയനാട്ടിലെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഫോണില്‍ വിളിച്ച് പ്രിയങ്ക ഗാന്ധി എംപി. പരിക്കുകളെ കുറിച്ച് ചോദിച്ചറിഞ്ഞ പ്രിയങ്ക സമരങ്ങളില്‍ പിന്തുണയും അറിയിച്ചു. അടുത്ത തവണ വയനാട്ടില്‍ എത്തുമ്പോള്‍ നേരില്‍ കാണാമെന്നും പ്രിയങ്ക യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തിയ സമരത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ലാത്തി ചാര്‍ജ് ഉണ്ടായത്. പരിക്കേറ്റ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്..
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്ക്കുന്ന പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ കേരള കോണ്‍ഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാര്‍ത്ത വെറും സൃഷ്ടി മാത്രമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ മാണി. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടതല്ലെന്നും പുറത്താക്കിയതാണെന്നും നിലവില്‍ ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകമാണ് ഞങ്ങളെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
◾https://dailynewslive.in/ തിരുവല്ലയിലെ സിപിഎം വിഭാഗീയതയില്‍ കടുത്ത നടപടി. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായ കെ. കെ. കൊച്ചുമോനെ മാറ്റി ഏരിയ കമ്മിറ്റി അംഗം ജെനു മാത്യുവിന് താല്‍ക്കാലിക ചുമതല നല്കി. മുന്‍ ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണിക്ക് താക്കീതും നല്‍കിയിട്ടുണ്ട്. അലങ്കോലമായ ലോക്കല്‍ സമ്മേളനം 9 ന് വീണ്ടും ചേര്‍ന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും. തിരുവല്ലയിലെ സംഘടന കാര്യങ്ങള്‍ പരിശോധിച്ചുവെന്നും സമ്മേളനവുമായി മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കി.
◾https://dailynewslive.in/ കരുനാഗപ്പള്ളി വിഭാഗീയതയില്‍ സംസ്ഥാന സമിതി അംഗം സൂസന് കോടിയെയും പി ആര് വസന്തനെയും തരംതാഴ്ത്തിയേക്കുമെന്ന് വിവരങ്ങള്‍. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന വിലയിരുത്തലിലാണ് സംസ്ഥാന കമ്മിറ്റി അംഗം സൂസന് കോടി, ജില്ലാ കമ്മിറ്റി അംഗം പി ആര് വസന്തന് എന്നിവരെ തരംതാഴ്ത്തുന്നത്.
*
class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ സിപിഎം ഏരിയാ സമ്മേളനത്തിനിടെ തിരുവനന്തപുരത്തും പൊട്ടിത്തെറി. മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് മധു പ്രഖ്യാപിച്ചു.
◾https://dailynewslive.in/ ഒറ്റപ്പാലം സിപിഎം ഏരിയ സമ്മേളനത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശനം. ജില്ല കമ്മറ്റിയുടെ മൂക്കിന് താഴെയുള്ള പാലക്കാട് മണ്ഡലത്തില്‍ സംഘടന ദുര്‍ബലമായത് എങ്ങനെ എന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. എ.വിജയരാഘവനെ പാലക്കാട് ലോക്സഭ സ്ഥാനാര്‍ത്ഥിയാക്കിയതിനേയും പ്രതിനിധികള്‍ വിമര്‍ശിച്ചു. യുവാക്കളെ കൊണ്ടുവരുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്നും ഗ്രൂപ്പ് ചര്‍ച്ചയില്‍ ആക്ഷേപം ഉയര്‍ന്നു.
◾https://dailynewslive.in/ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായ സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്. ആരോഗ്യപരമായ പല പ്രശ്നങ്ങളും നേരിടുന്നയാളാണ് താനെന്നും അതിനാല്‍ പലരും വന്ന് കാണാറുണ്ടെന്നും കെ സി വേണുഗോപാലും അങ്ങനെയാണ് തന്റെ വീട്ടില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. ജി സുധാകരനുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് കെസി വേണുഗോപാലും വ്യക്തമാക്കി.
◾https://dailynewslive.in/ സിപിഎം നേതാവ് ജി സുധാകരന്റെ പാതി മനസ്സ് ബിജെപിക്കൊപ്പമാണെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്. ജി സുധാകരനെ അദ്ദേഹത്തിന്റെ വീട്ടില്‍ കാണാന്‍ പോയ ആളാണ് താനെന്നും തന്നെ ജി സുധാകരന് വീടിനു മുന്നിലെ ഗേറ്റില്‍ വന്നാണ് സ്വീകരിച്ച് അകത്തു കൊണ്ടുപോയതെന്നും ആ സ്വീകരണം ബിജെപിയോടുള്ള സ്വീകരണം ആയിരുന്നുവെന്നും മനസ്സുകൊണ്ട് ബിജെപിയുടെ അംഗത്വം സ്വീകരിച്ച ആളാണ് ജി സുധാകരനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി അവധാനത കാണിച്ചില്ലായിരുന്നെങ്കില്‍ ഇ പി ജയരാജന് ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ബിജെപി ഗവര്ണറായേനെയെന്നും ഇ പി ജയരാജന് പരിപ്പുവടയും കട്ടന്‍ ചായയുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടാവുമായിരുന്നില്ലെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു.
◾https://dailynewslive.in/ കമ്യൂണിസ്റ്റുപാര്‍ട്ടികളെ തകര്‍ക്കാന്‍ അമേരിക്കന്‍ സര്‍വകലാശാലയില്‍ പ്രത്യേക പരിശീലനം നല്‍കുന്നുവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്. പോസ്റ്റ്മോഡേണ്‍ എന്ന പേരില്‍ ഇതിന് പ്രത്യേകം പരിശീലനം നല്‍കുന്നുവെന്നും പരിശീലനം ലഭിച്ചവര്‍ ഇന്ത്യയിലെ പല മേഖലകളിലായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇ.പി. ജയരാജന് ആരോപിച്ചു.
◾https://dailynewslive.in/ കള്ള വാര്‍ത്തകള്‍ കൊടുത്താല്‍ ആ പത്രത്തിന്റെ ഓഫീസിലേക്ക് നേരെ വന്ന് ചോദിക്കുമെന്നും അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേയെന്നും ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രതാളുകളിലും അടിച്ചുവിടുകയാണോയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്തിക്സിന്റെ ഒരു അംശം പോലുമില്ലെന്നും നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണെന്നും മാധ്യമങ്ങളോട് അദ്ദേഹം തുറന്നടിച്ചു.
◾https://dailynewslive.in/ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ ഇടപെടലുകള്‍ ജനാധിപത്യ വിരുദ്ധമെന്ന് മന്ത്രി ആര് ബിന്ദു. കെടിയു വിസിയെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നല്കുന്ന പാനലില്‍ നിന്നാണെന്ന് കെടിയു നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ടെന്നും സംസ്ഥാനത്ത് സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നല്കുന്ന പിന്തുണ വലുതാണെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് റോള്‍ ഇല്ലെന്നാണ് ഗവര്‍ണര്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെതിരെയുള്ള അന്വേഷണത്തിനായി തിരുവനന്തപുരം ജില്ലാ രജിസ്ട്രാറെ ചുമതലപ്പെടുത്തികൊണ്ട് നികുതി വകുപ്പ് ഉത്തരവിറക്കി. കണക്കുകളില്‍ തിരിമറി ഉണ്ടോയെന്നും രജിസ്ട്രേഷന് ചട്ടങ്ങള്‍ ലംഘിച്ചോയെന്നും അന്വേഷിക്കും. രജിസ്ട്രേഷന് ഐ ജിയാണ് വിശദ അന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്തത്. ഐ എം എ കേരള ഘടകം രജിസ്റ്റര്‍ ചെയ്തത് മുതലുള്ള ബാലന്‍സ് ഷീറ്റും വരവ് ചെലവ് കണക്കുകളും പരിശോധിക്കണമെന്നാണ് ഉത്തരവ്.
◾https://dailynewslive.in/ ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്നവര്‍ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാല്‍ അനാവശ്യതിരക്ക് ഒഴിവാക്കാനും, ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദര്‍ശനം സാധ്യമാക്കാനും ഇടയാകുമെന്ന് പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ കൊല്ലം നഗരത്തില്‍ കോടതി സമുച്ചയ ശിലാസ്ഥാപനത്തിന് എത്തിയ ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് ചിന്നക്കടയില്‍ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു. യാത്രക്കാരുടെ കാഴ്ച മറച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ നിറഞ്ഞ ചിന്നക്കട റൗണ്ടും പരിസരവുമാണ് കൊല്ലത്തെത്തിയ ഹൈക്കോടതി ജഡ്ജി ദേവന് രാമന്‍ചന്ദ്രന്‍ നേരില്‍ കണ്ടത്. ഉടന്‍ കോര്പ്പറേഷന് അധികൃതരെ അതൃപ്തി അറിയിക്കുകയും കോര്പ്പറേഷന് സെക്രട്ടറിയെ വിളിച്ചുവരുത്തി ബോര്‍ഡുകള്‍ മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തു,
◾https://dailynewslive.in/ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കലാമണ്ഡലത്തിലെ 121 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധം ശക്തം. വിവേകമില്ലാത്ത നടപടി പിന്‍വലിക്കണമെന്ന് മുന്‍ രജിസ്ട്രാര്‍ ഡോക്ടര്‍ എന്‍ ആര് ഗ്രാമപ്രകാശ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പത്മശ്രീ പെരുവനം കുട്ടന് മാരാരും പറഞ്ഞു.
◾https://dailynewslive.in/ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കലാമണ്ഡലത്തിലെ 121 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും. സര്‍ക്കാര്‍ ഇടപെടലിലാണ് കൂട്ടപ്പിരിച്ച് വിടല്‍ റദ്ദാക്കാന്‍ തീരുമാനമായത്. സാംസ്കാരിക മന്ത്രി കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. അനന്തകൃഷ്ണനെ വിളിച്ച് 121 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉത്തരവ് ഇന്ന് പിന്‍വലിക്കും.
◾https://dailynewslive.in/ എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ കെ സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായ്ക്ക് കൈമാറി.
◾https://dailynewslive.in/ ട്രാക്കോ കേബിളിലെ ജീവനക്കാരന്റെ ആത്മഹത്യയില്‍ ഉത്തരവാദിത്വം തനിക്കും സ്ഥാപനത്തിനുമെന്നു ചെയര്മാന് വഴുതാനത്ത് ബാലചന്ദ്രന്. ആറ് മാസം മുമ്പ് തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു പാക്കേജ് രൂപപ്പെട്ടിരുന്നു. എന്നാല്‍ ആ പാക്കേജ് നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഓര്‍ഗനൈസര്‍ വാരികയ്ക്കെതിരായ മാനനഷ്ട കേസ് ഹൈക്കോടതി റദ്ദാക്കി. പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ച ഓര്‍ഗനൈസര്‍ വാരികയ്ക്കെതിരെ നിരോധിത സംഘടന പി.എഫ്.ഐ നല്കlയ അപകീര്‍ത്തി കേസാണ് റദ്ദാക്കിയത്. നിരോധിച്ചതിനാല്‍ പി.എഫ്.ഐ നിയമപരമായ സ്ഥാപനമല്ലെന്ന് കോടതി വ്യക്തമാക്കി.
◾https://dailynewslive.in/ ഗുരുതര വൈകല്യങ്ങളോടെ ആലപ്പുഴയില്‍ കുഞ്ഞ് ജനിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ഉന്നതതലത്തിലുള്ള അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഡീഷണല്‍ ഡയറക്ടര്‍ ഹെല്‍ത്ത് സര്‍വീസസിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തീകരിച്ചാലുടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ ഇടുക്കി പൊലീസ് കെനൈന്‍ സ്ക്വാഡിലെ അംഗങ്ങളായ ബെല്‍ജിയം മലിനോയിസ് ഇനത്തില്‍ പെട്ട കടാവര്‍ വിഭാഗത്തിലെ നായകളായ എയ്ഞ്ചലിനെയും മാഗിയെയും ആദരിച്ച് ഇടുക്കി പൊലീസ്. സമാനതകളില്ലാത്ത വയനാട് ദുരന്തത്തില്‍ എട്ടു മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചത് എയ്ഞ്ചലാണ്. സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ അസാമാന്യ കഴിവാണ് മാഗിക്ക്.
◾https://dailynewslive.in/ വളപട്ടണം മന്നയില്‍ അരിവ്യാപാരി കെ.പി.അഷ്റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവന് ആഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ അയല്‍വാസി കസ്റ്റഡിയില്‍. അഷ്റഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അയല്‍വാസി ലിജീഷിനെയാണ് ഇന്നലെ വൈകിട്ട് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
◾https://dailynewslive.in/ ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴക്കെടുതിയില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 9 മരണം. പുതുച്ചേരിയിലും തമിഴ്നാട്ടിലെ വിഴുപ്പുറത്തും വെള്ളപ്പൊക്കത്തില്‍ ജനജീവിതം സ്തംഭിച്ചു. പുതുച്ചേരിയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫിന്‍ജാല്‍ ശക്തി ക്ഷയിച്ച് അടുത്ത 12 മണിക്കൂറില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ കേന്ദ്രം ഇന്നലെ അറിയിച്ചു.
◾https://dailynewslive.in/ കനത്ത മഴക്ക് പിന്നാലെ തമിഴ്നാട് തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍. അണ്ണാമലയാര്‍ മലയുടെ അടിവാരത്തിലുള്ള നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. പാറക്കഷ്ണങ്ങളും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 3 വീടുകള്‍ പൂര്‍ണമായി മണ്ണിന് അടിയിലായി. കുട്ടികള്‍ അടക്കം 7 പേരെ കാണാതായതായെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകീട്ടാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. രാത്രിയായതിനാല്‍ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
◾https://dailynewslive.in/ തെലങ്കാനയിലെ മുളുഗു ജില്ലയിലെ ചല്‍പ്പാക്ക് വനമേഖലയില്‍ ഏഴ് മാവോയിസ്റ്റുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രധാന മാവോയിസ്റ്റ് നേതാവ് പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട് . ഒരാഴ്ച മുന്‍പ് പൊലീസിന് വിവരം നല്കി എന്ന് പറഞ്ഞ് ഈ മേഖലയില്‍ രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു. സ്ഥലത്ത് നിന്ന് വന്‍ ആയുധ ശേഖരവും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ നടന് വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനെ സ്വാഗതം ചെയുന്നതായി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ. വിജയ് പ്രധാന താരമാണെന്നും പുതിയ ഊര്‍ജം രാഷ്ട്രീയത്തില്‍ വരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. വിജയ് അടുത്ത ഒരു വര്‍ഷം എത്രത്തോളം സജീവം ആകുമെന്നത് കണ്ടറിയണമെന്നും വിജയിനെ എതിര്‍ക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ ബിജെപി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാന വഖഫ് ബോര്‍ഡ് പിരിച്ചു വിട്ട് ആന്ധ്ര സര്‍ക്കാര്‍. പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വഖഫ് ബോര്‍ഡ് നോക്കുകുത്തിയാകുന്നെന്ന് കാണിച്ചാണ് ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. നിലവിലെ ബോര്‍ഡ് മെമ്പര്‍മാരുടെ നിയമനം അസാധുവാക്കി. പുതിയ വഖഫ് ബോര്‍ഡ് അംഗങ്ങളെ ഉടന്‍ നിയോഗിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ആഭ്യന്തര മന്ത്രി അമിത് ഷാ പരാജയമെന്ന് അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. ഇന്നലെ ഗ്രേറ്റര്‍ കൈലാഷിലെ പദയാത്രക്കിടെ കെജരിവാളിന് നേരെ ആക്രമണ ശ്രമം നടന്നിരുന്നു. കെജരിവാളിന് നേരെ സ്പീരിറ്റ് ഒഴിച്ച് കത്തിക്കാനാണ് നീക്കം നടന്നതെന്നും പിന്നില്‍ ബിജെപിയാണെന്നും എഎപി ആരോപിച്ചു. ദില്ലിയില്‍ ക്രമസമാധാനം തകര്‍ന്നതില്‍ അമിത് ഷാ മറുപടി പറയണമെന്നും എഎപി ആവശ്യപ്പെട്ടു. എന്നാല്‍ പഴയ നാടകങ്ങള്‍ എഎപി അവസാനിപ്പിച്ച് ജനങ്ങളുടെ വിഷയങ്ങള്‍ മനസിലാക്കണമെന്ന് ബിജെപിയും വ്യക്തമാക്കി.
◾https://dailynewslive.in/ ലൈംഗികാരോപണം നേരിടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗുരപ്പ നായിഡുവിനെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ അച്ചടക്ക സമിതി അധ്യക്ഷന്‍ കെ റഹ്മാന് ഖാന് ആണ് ഗുരപ്പയ്ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.
◾https://dailynewslive.in/ ട്രെയിന്‍ യാത്രക്കാര്‍ക്ക് എസി കോച്ചുകളില്‍ നല്കുന്ന കമ്പിളി പുതപ്പുകളുടെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെ വിശദീകരണവുമായി നോര്‍ത്തേണ്‍ റെയില്‍വേ. ഓരോ 15 ദിവസം കൂടുമ്പോഴും കഴുകുകയും നാഫ്തലീന്‍ നീരാവി ഉപയോഗിച്ച് അണുനശീകരണം നടത്തുന്നുണ്ടെന്നും നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. 2010-ന് മുമ്പ്, 2-3 മാസത്തിലൊരിക്കല്‍ മാത്രമാണ് കമ്പിളി പുതപ്പുകള്‍ കഴുകിയിരുന്നതെന്നും പിന്നീട് ഇത് ഒരു മാസമായി കുറച്ചുവെന്നും ഇപ്പോള്‍ ഇത് 15 ദിവസമായി കുറച്ചുവെന്നും നോര്‍ത്തേണ്‍ റെയില്‍വേ വക്താവ് ഹിമാന്‍ഷു ശേഖര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
◾https://dailynewslive.in/ സംഘര്‍ഷമുണ്ടായ സംഭലില്‍ ജുഡീഷ്യല്‍ കമ്മീഷന് പരിശോധന നടത്തി. കനത്ത സുരക്ഷയിലാണ് മുന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സംഭലിലെത്തിയത്. സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്.
◾https://dailynewslive.in/ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വനിതാ മാധ്യമപ്രവര്‍ത്തകക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ജനക്കൂട്ടം ബംഗ്ലാദേശ് പത്രപ്രവര്‍ത്തകയായ മുന്നി സാഹയെ വളയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. ഇത് എന്റെയും രാജ്യമാണെന്ന് മുന്നിയും മറുപടി നല്കി. ഒടുവില്‍ പൊലീസ് സംഘം എത്തി മുന്നിയെ കസ്റ്റഡിയിലെടുത്ത് വിട്ടയക്കുകയായിരുന്നു.
◾https://dailynewslive.in/ ബംഗ്ലാദേശിലെ സന്ന്യാസിമാര്‍ക്കെതിരായ നടപടിയില്‍ ദില്ലിയില്‍ പ്രതിഷേധവുമായി ഇസ്കോണ്‍. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനാ പ്രതിഷേധമാണ് ഇവര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലാകെ പ്രാര്‍ത്ഥനാ പ്രതിഷേധങ്ങള്‍ക്കാണ് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.
◾https://dailynewslive.in/ എച്ച്ഐവി രോഗബാധിതരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്തില്‍ നിന്ന് നൂറിലേറെ പ്രവാസികളെ നാടുകടത്തി. സാംക്രമിക രോഗങ്ങളുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ നാടുകടത്തിയത്. എയ്ഡ്സ് ആന്‍ഡ് വെനീറിയല്‍ ഡിസീസസ് കോണ്‍ഫറന്‍സിലാണ് ആരോഗ്യ അധികൃതര്‍ ഇക്കാര്യ വെളിപ്പെടുത്തിയത്.
◾https://dailynewslive.in/ ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രസവാവധി, ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്ഷന് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളുമായി ബെല്‍ജിയം. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നത്.
◾https://dailynewslive.in/ കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്കിയാല് അസമില്‍ ബീഫ് നിരോധിക്കുമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. സാമഗുരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പി മണ്ഡലത്തില്‍ ബീഫ് വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുന്നതിനായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ബീഫ് പാര്‍ട്ടി നടത്തിയെന്നായിരുന്നു കോണ്‍ഗ്രസ് എം.പിയായ റാക്കിബുള്‍ ഹുസൈന് ആരോപിച്ചത്.
◾https://dailynewslive.in/ ജനസംഖ്യാ നിയന്ത്രണത്തിനെതിരെ കടുത്ത പ്രതികരണവുമായി ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യ സ്ഥിരത അനിവാര്യമാണെന്നും ഒരു കുടുംബത്തില്‍ കുറഞ്ഞത് മൂന്ന് കുട്ടികള്‍ എങ്കിലും ഉണ്ടായിരിക്കണമെന്നുമാണ് മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തിരിക്കുന്നത്.
◾https://dailynewslive.in/ ഐസിസിയുടെ പുതിയ ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ. ക്രിക്കറ്റിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കുമെന്നും വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ച ഉറപ്പാക്കുമെന്നും വ്യക്തമാക്കിയ ജയ് ഷാ 2028ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാകുന്നത് ക്രിക്കറ്റിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വളര്‍ത്തുന്നതില്‍ നിര്‍ണായകമാകുമെന്നും സ്ഥാനമേറ്റെടുത്തശേഷം പറഞ്ഞു.
◾https://dailynewslive.in/ ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ച് വന്‍ ഓഫറുകളുമായി എയര്‍ലൈന്‍ കമ്പനികള്‍. ക്രിസ്തുമസ് ഷോപ്പിങ് സീസണിന്റെ തുടക്കം കുറിയ്ക്കുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറിന്റെ ഭാഗമായി എയര്‍ഇന്ത്യ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് 20 ശതമാനം വരെ ഡിസ്കൗണ്ടും രാജ്യാന്തര യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് 12 ശതമാനം വരെ ഡിസ്കൗണ്ടുമാണ് നല്‍കുന്നത്. ഡിസംബര്‍ രണ്ട് വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. 2025 ജൂണ്‍ 30 വരെ ആഭ്യന്തര യാത്രകള്‍ നടത്താം. ഓസ്ട്രേലിയയിലേക്കോ നോര്‍ത്ത് അമേരിക്കയിലേക്കോ 2025 ഒക്ടോബര്‍ 30 വരെ യാത്രകള്‍ നടത്താം. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ ഉളളത്. ഇന്‍ഡിഗോയില്‍ 2025 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്കാണ് ഓഫറുകള്‍. ആഭ്യന്തര റൂട്ടുകള്‍ക്ക് 1,199 രൂപ മുതലും അന്താരാഷ്ട്ര യാത്രകള്‍ക്ക് 5,199 രൂപ മുതലും വണ്‍വേ നിരക്കുകള്‍ ആരംഭിക്കുന്ന ഓഫറുകളാണ് ഇന്‍ഡിഗോ വാഗ്ദാനം ചെയ്യുന്നത്. ഇന്‍ഡിഗോ ബാഗേജിനും ഡിസ്കൗണ്ട് നല്‍കുന്നുണ്ട്. അധിക ബാഗേജ് നിരക്കുകള്‍ക്കുള്ള ചാര്‍ജില്‍ 15 ശതമാനം ഡിസ്കൗണ്ടും ഫാസ്റ്റ് ഫോര്‍വേഡ് സര്‍വീസില്‍ 50 ശതമാനം വരെ ഡിസ്കൗണ്ടുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
◾https://dailynewslive.in/ അനശ്വര രാജനും, സജിന്‍ ഗോപുവും പ്രധാന വേഷത്തിലെത്തുന്ന ‘പൈങ്കിളി’യുടെ റിലീസ് തിയതി പുറത്ത്. അടുത്ത വര്‍ഷം ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ റിലീസായാണ് ചിത്രം എത്തുക. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് റിലീസ് പ്രഖ്യാപിച്ചത്. ‘ആവേശം’ സിനിമയില്‍ അമ്പാന്‍ എന്ന കഥാപാത്രമായി ശ്രദ്ധേയനായ നടനാണ് സജിന്‍ ഗോപു. ചുരുളി, ജാന്‍ എ മന്, രോമാഞ്ചം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച സജിന്‍ ആദ്യമായാണ് നായകനാവുന്നത്. കൂടാതെ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷന് ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ചന്തു സലിംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്, അശ്വതി ബി, അമ്പിളി അയ്യപ്പന്, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്സണ്, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്, നിഖില്‍, സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ശ്രീജിത്ത് ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
◾https://dailynewslive.in/ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2’ റിലീസിന് ഒരുങ്ങുകയാണ്. ഡിസംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊച്ചി ഉള്‍പ്പടെയുള്ള ചില സ്ഥലങ്ങളിലാണ് നിലവില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. വമ്പന്‍ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഡല്ഹിയിവും മുംബൈയിലും ഹിന്ദി വേര്‍ഷന്‍ 2000 രൂപയ്ക്ക് മേലെയാണ് ടിക്കറ്റ് റേറ്റ് വരുന്നത്. ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്സ് കട്ടിലാണ് ഏറ്റവും കൂടുതല്‍ പൈസയ്ക്ക് ടിക്കറ്റ് വില്‍ക്കുന്നത്. 2400 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. മുംബൈയിലെ മാരിസണ്‍ പിവിആര്‍: ജിയോ വേള്‍ഡ് ഡ്രൈവില്‍ ഒരു ടിക്കറ്റിന് 2100 രൂപയാണ് വരുന്നത്. പ്രീമിയം തിയറ്ററുകളാണ് ഇത്ര വലിയ തുക വരുന്നത്. സാധാരണയിലും കൂടിയ വിലയാണ് ടിക്കറ്റിന് നിശ്ചയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 28,000 ത്തില്‍ അധികം ടിക്കറ്റുകളാണ് വിറ്റുപോകുന്നത്. കൊച്ചിയിലും ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
◾https://dailynewslive.in/ വില്‍പ്പന മെച്ചപ്പെടുത്തുന്നതിനായി, അടുത്ത രണ്ടുമുതല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ മൂന്ന് പുതിയ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഫ്രഞ്ച് വാഹന ബ്രാന്‍ഡായ റെനോ പ്രഖ്യാപിച്ചു. രാജ്യത്തെ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള അടുത്ത വലിയ ലോഞ്ച് ആയിരിക്കും മൂന്നാം തലമുറ ഡസ്റ്റര്‍. 2025-ല്‍ അവതരിപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന പുതിയ ഡസ്റ്റര്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞു. ഡസ്റ്ററിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ 3-വരി എസ്യുവി ആയിരിക്കും റെനോയില്‍ നിന്ന് വരാനിരിക്കുന്ന മറ്റൊരു വലിയ ലോഞ്ച്. 7-സീറ്റര്‍ റെനോ ഡസ്റ്റര്‍ 2025 അവസാനത്തിലോ 2026 ന്റെ തുടക്കത്തിലോ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്പിലും തുര്‍ക്കിയിലും വില്‍പ്പനയ്ക്കെത്തുന്ന മൂന്നാം-തലമുറ ഡസ്റ്റര്‍ ഈ ആഗോള ഡിസൈനിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
◾https://dailynewslive.in/ അച്ചടി ഭാഷയുടെ ഉടല് വടിവുകളെയും സൗന്ദര്യശാസ്ത്രസങ്കല്പനങ്ങ ളെയും നിഷ്കരുണം നിരാകരിച്ചുകൊണ്ട്, ഗോത്രത്തനിമകളുടെ ശീലുകളെ കാവ്യഭാഷയില്‍ സന്നിവേശിപ്പിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് ഗോത്ര കവികള്‍ ഏറ്റെടുത്തതും നടപ്പിലാക്കിയതും. ഗോത്ര കവിതയുടെ പൊതുഭൂമികയില്‍ നിന്നുകൊണ്ട് തന്റെ ഗോത്രത്തിന്റെ അനുഭവങ്ങളെ ആലേഖനം ചെയ്യുകയാണ് ധന്യ വേങ്ങച്ചേരി, മിരെനീര് എന്ന കാവ്യ സമാഹാരത്തിലൂടെ. ഇന്നോളം നാം അറിഞ്ഞതും അനുഭവിച്ചതുമായ ജീവിതങ്ങള്‍ക്കപ്പുറത്ത്, മനുഷ്യജീവിതത്തിന്റെ അതിസങ്കീര്‍ണ്ണമായ അടരുകളെയും, ഗോത്രസംസ്കൃതിയെയും കാടനുഭവങ്ങളെയുമാണ് മിരെനീര് നമ്മുടെ മുമ്പില്‍ വയ്ക്കുന്നത്. ‘മിരെനീര്’. ധന്യ വേങ്ങച്ചേരി. ചിന്ത പബ്ളിക്കേഷന്‍സ്. വില 180 രൂപ.
◾https://dailynewslive.in/ മഞ്ഞുകാലം തുടങ്ങിയാല്‍ പിന്നെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പാദങ്ങള്‍ വിണ്ടുകീറുന്നത്. കാലുകളിലെ എണ്ണമയം കുറയുമ്പോഴാണ് ചര്‍മം വരണ്ട് തൊലിയില്‍ വീണ്ടുകീറലുകള്‍ പ്രത്യക്ഷപ്പെടുന്നത്. ഈ സമയം പദങ്ങള്‍ക്ക് ശരിയായി സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ശൈത്യകാലത്ത് ചൂടുവെള്ളം കൊണ്ട് ദിവസവും കാലുകള്‍ കഴുകുന്ന ശീലം ഒഴിവാക്കാം. ഇത് കാലുകളെ കൂടുതല്‍ വരണ്ടതാക്കും. കൂടാതെ സോപ്പിന്റെ അമിത ഉപയോഗവും വരള്‍ച്ച കൂട്ടും. ഇടയ്ക്കിടെ പാദങ്ങളില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് പാദങ്ങളിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. രാത്രി കിടക്കുന്നതിന് മുന്‍പ് കറ്റാര്‍വാഴ അടങ്ങിയ ലേപനങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. പാദങ്ങളിലെ വിണ്ടുകീറല്‍ തടയാന്‍ ഉപ്പ് സഹായിക്കും. ഇളംചൂടുവെള്ളത്തില്‍ കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങള്‍ അതില്‍ മുക്കിവയ്ക്കാം. ബേക്കിങ് സോഡയും ഉപ്പും ഇട്ട വെള്ളത്തിലും കാല് മുക്കിവയ്ക്കുന്നത് നല്ലതാണ്. ഇളം ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തുന്നതും വിണ്ടുകീറല്‍ തടയാന്‍ ഗുണകരമാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.
*ശുഭദിനം*
*കവിത കണ്ണന്*
അവന് കടല്‍ തീരത്തിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് തീരത്ത് ധാരാളം നക്ഷത്ര മത്സ്യങ്ങള്‍ വന്നടിഞ്ഞിരിക്കുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടത്. അവന് ആ നക്ഷത്ര മത്സ്യങ്ങളെ ഓരോന്നായി എടുത്ത് കടലിലേക്ക് ഒഴുക്കിക്കൊണ്ടിരുന്നു. അവന്റെ ഈ പ്രവര്‍ത്തി കടല്‍ത്തീരത്ത് നിന്നിരുന്ന ഒരാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാള്‍ അവനോട് പറഞ്ഞു: ഈ കടല്‍ത്തീരത്ത് ധാരളം നക്ഷത്രമത്സ്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ നീ എത്ര എണ്ണത്തിനെ കടലിലേക്ക് വിട്ടാലും ഈ കടല്‍ത്തീരത്ത് ഒരിക്കലും മാറ്റം വരുത്താന്‍ സാധിക്കില്ല. കുട്ടി മറ്റൊരു നക്ഷത്ര മത്സ്യത്തെ കടല്‍ത്തീരത്ത് നിന്നുമെടുത്ത് കടലിലേക്ക് ഒഴുക്കിവിട്ടുകൊണ്ട് പറഞ്ഞു: നോക്കൂ, ഞാന്‍ അതില്‍ നിന്നും ഒരു മാറ്റം വരുത്തി അയാള്‍ അവന്റെ മുന്നില്‍ തലതാഴ്ത്തി നടന്നുപോയി. ഒരു സംഭവത്തിനോട് നമുക്ക് രണ്ട് രീതിയില്‍ പ്രതികരിക്കാം. ഒന്ന്. ഞാന്‍ എനിക്ക് സാധിക്കുന്ന രീതിയില്‍ ചെയ്യാന്‍ ആകുന്നത് ചെയ്യുന്നു. രണ്ട്. ഞാന്‍ ഒരാള്‍ ചെയ്തിട്ട് ഈ ലോകത്ത് എന്ത് സംഭവിക്കാനാ എന്ന ചിന്തയില്‍ അവഗണിച്ചുമുന്നോട്ട് പോവുക. പിന്നിട്ട ഏതൊരു ദൂരത്തിനും തുടക്കം കുറിക്കുന്നത് ആദ്യ ചുവടാണ്. അതുപോലെ നല്ലൊരു തുടക്കത്തിനായി നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കുന്നോ അത് ചെയ്യുക. നിരന്തരമായ ചുവടുവെയ്പുകള്‍ പുതു വഴികളെ സൃഷ്ടിക്കുന്നതുപോലെ… – ശുഭദിനം.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...
More by Shaji Padmanabhan