വ്യത്യസ്തമായ പ്രമേയത്തിലും പശ്ചാത്തലത്തിലും ദൃശ്യാവിഷ്‌ക്കാരത്തോടും കൂടി എത്തിയ മാസ്സ്, ആക്ഷന്‍, ത്രില്ലര്‍, റിയലസ്റ്റിക്, റൊമാന്റിക് ചിത്രങ്ങള്‍ക്ക് ശേഷം പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇത്തവണ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും. വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഫാന്റസി ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം ‘ഹലോ മമ്മി’ നവംബര്‍ 21ന് തിയറ്ററുകളിലെത്തും. ഹാസ്യം, പ്രണയം, ഫാന്റസി, ഹൊറര്‍ തുടങ്ങി പ്രേക്ഷകര്‍ക്കാവശ്യമായ എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ സരിഗമ മ്യൂസിക്ക് പ്രേക്ഷകരിലേക്കെത്തിക്കും. ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ സണ്ണി ഹിന്ദുജ, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.
‘ഹലോ മമ്മി’ നവംബര്‍ 21ന് തിയറ്ററുകളില്‍
