മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്നു. കരീന കപൂറാണ് ചിത്രത്തില്‍ നായികയായെത്തുക. ‘ദായ്റ’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പൊലീസുദ്യോഗസ്ഥനായിട്ടായിരിക്കും പൃഥ്വിരാജ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ചിത്രത്തിന്റെ കരാറില്‍ പൃഥ്വിരാജ് ഇതുവരെ ഒപ്പുവച്ചിട്ടില്ല. അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും പ്രധാന വേഷങ്ങളിലെത്തിയ ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ബോളിവുഡില്‍ അവസാനമായി അഭിനയിച്ചത്. ദായ്റയുടെ ചിത്രീകരണം ഉടനെ തുടങ്ങും. 2012 ല്‍ പുറത്തിറങ്ങിയ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. റാണി മുഖര്‍ജിയായിരുന്നു ചിത്രത്തിലെ നായിക. മലയാളത്തില്‍ എംപുരാന് ആണ് പൃഥ്വിയുടേതായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.