yt cover 6

https://dailynewslive.in/ ചരിത്രപരമായ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 10.30-നാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി നാന്ദി കുറിക്കുക. ന്യൂഹാംഷയറിലെ ചെറുപട്ടണമായ ഡിക്സ്വില്‍ നോച്ചിലെ ആറു രജിസ്റ്റേഡ് വോട്ടര്‍മാര്‍ വോട്ടുചെയ്യുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കമാവും. നാളെ ഉച്ചയോടെ അലാസ്‌കയിലാകും വോട്ടെടുപ്പിന്റെ പരിസമാപ്തി.

https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം. ഒളിമ്പിക്സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയായി . കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി, മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടു എന്നിവയോടേയുള്ള ദീപശിഖാ പ്രയാണം എംജി റോഡ് വഴിയാണ് പ്രധാന വേദിയിലെത്തിയത്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മേളയ്ക്കായുള്ള പ്രധാന പാചകപ്പുരയും മഹാരാജാസ് കോളേജ് മൈതാനത്ത് പ്രവര്‍ത്തനമാരംഭിച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*നവംബര്‍ 4 ലെ വിജയി : ഷീല ബാബു, പാമ്പാടി പോസ്റ്റ്, കോട്ടയം*

https://dailynewslive.in/ ഹിന്ദുക്കളായ ഐഎഎസ് ഉദ്യോഗസ്ഥരെ ചേര്‍ത്തുകൊണ്ട് മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐ എ എസ് അഡ്മിനായി രൂപീകരിക്കപ്പെട്ട വാട്സ് ആപ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പല റിപ്പോര്‍ട്ടുകളും മാധ്യമങ്ങളില്‍ വരുന്നുണ്ടെന്നും , വിവാദം പരിശോധിച്ച ശേഷം നടപടിയെ കുറിച്ച് ആലോചിക്കുമെന്നും വ്യക്തമാക്കി.

https://dailynewslive.in/ പൂരം കലക്കല്‍ അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മുന്നില്‍ മൊഴിയെടുക്കാനായി തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ ഹാജരായി. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്റെ പൊലീസ് രാജ് ആണ് ഉണ്ടായതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശശിധരന്‍ എന്നിവര്‍ മൊഴി നല്‍കി. പൊലീസിന് സംഭവിച്ച വീഴ്ചകള്‍ ഭാരവാഹികള്‍ അക്കമിട്ടുനിരത്തി. 2023 ലെ പ്രശ്നങ്ങള്‍ 2024ലും ആവര്‍ത്തിച്ചെന്നും അറിയിച്ചു. വെടിക്കെട്ട് സമയത്തുണ്ടായ പ്രശ്നങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാറും ജോയിന്റ് സെക്രട്ടറി ശശിധരനും പറഞ്ഞു.

https://dailynewslive.in/ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി ജില്ലാ കോടതി ഇന്ന് വാദം കേള്‍ക്കും. ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരും. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും പരാതിക്കാരന്‍ പ്രശാന്തിന്റെ മൊഴിയും പ്രതിഭാഗം ആയുധമാക്കിയേക്കും.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ കല്‍പ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വോട്ടെടുപ്പ് തീയതിയും കല്‍പ്പാത്തി രഥോത്സവവും ഒരേ ദിവസം വന്നത് വോട്ടര്‍മാരിലും വിശ്വാസികളും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്. ഇത്രയും വൈകിപ്പിക്കാതെ നേരത്തെ തന്നെ പ്രതിപക്ഷത്തിന്റെ ആവശ്യം കണക്കിലെടുത്ത് വോട്ടെടുപ്പ് തീയതി മാറ്റുവാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.

https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. നേരത്തെ തന്നെ ഇക്കാര്യം സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ അവസരമുണ്ടാകട്ടെ എന്നും രാഹുല്‍ പറഞ്ഞു.

https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബര്‍ ഇരുപതിലേക്ക് മാറ്റിയ നടപടിയെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്യുന്നതായി ടി.പി രാമകൃഷ്ണന്‍ . കല്പാത്തി രഥോത്സവത്തിന്റെ ആദ്യദിവസമായതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഒക്ടോബര്‍ 15നു തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കല്‍പ്പാത്തി രഥോത്സവത്തിന് പതിനായിരക്കണക്കിന് ആളുകള്‍ വരുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് യുഡിഎഫ് ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതുകൊണ്ടു തന്നെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ വോട്ടെടുപ്പ് നീട്ടണമെന്നല്ല, വോട്ടെടുപ്പ് തീയതി മുന്നിലേക്കോ പിന്നിലേക്കോ മാറ്റണമെന്നാണ് ആവശ്യപ്പട്ടത്. പരാതി നല്‍കിയപ്പോള്‍ തന്നെ തീരുമാനം എടുക്കാതെ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്നില്‍ മാറ്റിയതിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും സതീശന്‍ പറഞ്ഞു.

https://dailynewslive.in/ ഒറ്റ തന്ത’ പ്രയോഗം പിന്‍വലിച്ചാല്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെ സംസ്ഥാന സകൂള്‍ കായികമേളയിലേക്ക് ക്ഷണിക്കാമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ആംബുലന്‍സിലോ മറ്റോ കയറി അദ്ദേഹം രഹസ്യമായി വേദിയിലേക്ക് എത്തിയാലും ഇരിക്കാന്‍ കസേര നല്‍കുമെന്നും മന്ത്രി പരിഹാസരൂപേണ പറഞ്ഞു.

https://dailynewslive.in/ നടനും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തില്‍ കേസെടുക്കാന്‍ പര്യാപ്തമായ രേഖകള്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരന് ഇതുവരെ സാധിച്ചില്ലെന്ന് ചേലക്കര പൊലീസ്. രേഖകളോ പ്രസംഗത്തിന്റെ പകര്‍പ്പോ ഹാജരാക്കിയാല്‍ നിയമോപദേശം തേടിയ ശേഷം തുടര്‍നടപടി ആലോചിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കോണ്‍ഗ്രസ് മീഡിയാ പാനലിസ്റ്റായ അഡ്വ.അനൂപ് ആണ് ചേലക്കര പൊലീസിന് പരാതി നല്‍കിയത്.

https://dailynewslive.in/ കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിമാരായ ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും കോഴിക്കോട് കൗണ്‍സിലറുമായ ടി റനീഷ്. സംവം ചര്‍ച്ചയായതോടെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് അദ്ദേഹം പിന്‍വലിച്ചു. പാര്‍ട്ടിയുടെ പേരില്‍ മന്ത്രിമാരായ പലരും പ്രവര്‍ത്തകരോട് ചിരിക്കാന്‍ പോലും തയ്യാറല്ലെന്ന് അദ്ദേഹം പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു. സ്വന്തം മിടുക്കു കൊണ്ടാണ് സ്ഥാനമാനങ്ങള്‍ കിട്ടിയതെന്ന ചിന്ത ഇത്തരക്കാര്‍ ഒഴിവാക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

https://dailynewslive.in/ പാര്‍ട്ടിയിലെ പദവി ഉപയോഗിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തന്നെ പൊതുപരിപാടികളില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നും ഇനിയും മൗനം തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ രക്തസാക്ഷിത്വത്തിലൂടെയെങ്കിലും ഈ പ്രസ്ഥാനം നന്നാവുമെങ്കില്‍ നന്നായിക്കോട്ടെയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ടെന്നും അത്തരക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യാതൊരു ഇടപെടലും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ബിജെപിയില്‍ ജനാധിപത്യ വിരുദ്ധ നടപടികളാണുണ്ടാകുന്നതെന്നും ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ സന്ദീപ് വാര്യര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ് രംഗത്ത്. സന്ദീപ് വാര്യറുടെ പോസ്റ്റ് കണ്ടെന്നും അതില്‍ വ്യക്തിപരമായി അദ്ദേഹം നേരിട്ട അധിക്ഷേപം വളരെ വലുതാണെന്നാണ് മനസിലാകുന്നതെന്നും മന്ത്രി പറഞ്ഞു. അമ്മ മരിച്ച സമയത്ത് സ്ഥാനാര്‍ഥിയായ കൃഷ്ണകുമാറടക്കമുള്ള നേതാക്കളാരും ആശ്വസിപ്പിക്കാനെത്തിയില്ലെന്നത് ഗുരുതരമായ കാര്യമാണെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. ബി ജെ പി രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ ആരെയും സ്വീകരിക്കുന്നതില്‍ തടസമില്ലെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ ബിജെപിയിലെ അതൃപ്തി തനിക്ക് ഗുണമാകുമെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്‍. സ്വന്തം മനസാക്ഷിക്കനുസരിച്ചാണ് സന്ദീപ് വാര്യരുടെ ഇപ്പോഴത്തെ അഭിപ്രായ പ്രകടനമെങ്കില്‍ നല്ലതാണെന്നും എന്നാല്‍ സന്ദീപുമായി സിപിഎം ചര്‍ച്ച നടത്തി എന്ന വാര്‍ത്ത അവാസ്തവമാകാനാണ് സാധ്യതയെന്നും അദ്ദേഹം പ്രതികരിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തീയതി നവംബര്‍ 20 ലേക്ക് മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ബിജെപി നേതൃത്വത്തിനെതിരെയും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ തെരഞ്ഞെടുപ്പു വരെ നടപടി എടുക്കേണ്ടതില്ലെന്നു ബിജെപി സംസ്ഥാന നേതൃത്വം ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു . സന്ദീപിനെതിരെ തിരക്കിട്ട് നടപടിയുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എവിടെ വരെ പോകും എന്ന് നോക്കട്ടെയെന്നും കാത്തിരുന്നു കാണാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

https://dailynewslive.in/ സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം. സിപിഎമ്മിനെ വിമര്‍ശിച്ച നിരവധി പേര്‍ നേരത്തെയും ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ബിജെപി സംസ്ഥാന സമിതി അംഗമായ സന്ദീപുമായി ഇതുവരെ ആശയവിനിമയം നടന്നിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

https://dailynewslive.in/ ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ വെളിപ്പെടുത്തലില്‍ പ്രതികരണമറിയിച്ച് എ.എ.റഹീം എം.പി. 2014-മുതല്‍ കേരളത്തിലെ ബി.ജെ.പിയിലേക്ക് ഒഴുകിയെത്തിയത് എണ്ണിത്തിട്ടപ്പെടുത്താന്‍ പറ്റാത്തത്ര കോടികളാണെന്നും ഇത് കൈകാര്യം ചെയ്യുന്നതിലുള്ള അധികാരത്തര്‍ക്കമാണ് ബി.ജെ.പിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

https://dailynewslive.in/ ബിജെപി നേതൃത്വവുമായി ഭിന്നതയിലായ സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടേക്കില്ലെന്ന് സൂചന. പാര്‍ട്ടിയില്‍ തുടരുന്നത് സംബന്ധിച്ച നിലപാട് സന്ദീപ് വാര്യര്‍ ഇന്ന് വ്യക്തമാക്കും. ആര്‍എസ്എസ് നേതാവ് എ ജയകുമാര്‍, ബിജെപി നേതാവ് ശിവശങ്കരന്‍ അടക്കമുള്ളവര്‍ അനുനയനീക്കവുമായി ഇന്നലെ വൈകീട്ട് സന്ദീപ് വാര്യരെ വീട്ടിലെത്തി കണ്ടിരുന്നു.

https://dailynewslive.in/ കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം ഉടനാരംഭിക്കും. നേരത്തേ കേസന്വേഷിച്ച എ.സി.പി വി.കെ.രാജുവിനാണ് അന്വേഷണച്ചുമതല. ഇതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട കോടതിയുടെ അനുമതി തേടാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികളിലേക്ക് കടന്നിരിക്കുന്നത്.

https://dailynewslive.in/ ഓണാഘോഷത്തെ മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്നും ഉത്സവങ്ങള്‍ ആഘോഷിക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കണമെന്നും ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍. സ്വച്ഛ് ദിവാലി, ശുഭ് ദിവാലി ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിതചട്ടങ്ങള്‍ പാലിച്ചും പാരമ്പര്യം ചോര്‍ന്നുപോകാതെയുമാണ് കേരളം ഓണം ആഘോഷിച്ചതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ശുചിത്വ മിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചു.

https://dailynewslive.in/ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവുനല്‍കി. ജാമ്യം ലഭിച്ചശേഷമുള്ള ആദ്യത്തെ ആറ് ആഴ്ച യുപിയിലെ പൊലീസ് സ്റ്റേഷനിലും അതുകഴിഞ്ഞ് ലോക്കല്‍ പൊലീസ് സ്റ്റേഷനിലും ഹാജരാകണമെന്നതായിരുന്നു ഒരു ജാമ്യവ്യവസ്ഥ. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥയാണ് ഇളവുചെയ്തത്.

https://dailynewslive.in/ ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ ആയിരുന്ന അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി മര്‍ഷൂക്കിന് ജീവപര്യന്തം തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ചു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ചാവശ്ശേരി സ്വദേശിയായ മര്‍ഷൂക്ക് കുറ്റക്കാരനെന്ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പതിമൂന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകരെ വെറുതെ വിട്ടിരുന്നു.

https://dailynewslive.in/ വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘം വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. ടോള്‍ പ്ലാസയില്‍ നിലയുറിപ്പിച്ചിരുന്ന എക്സൈസ് സംഘം വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് 7.10 കിലോഗ്രാം കഞ്ചാവ് ഒരു വാഹനത്തില്‍ നിന്ന് കണ്ടെടുത്തത്. വാഹനത്തിലുണ്ടായിരുന്ന 24 വയസുകാരനെ പിടികൂടുകയും ചെയ്തു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലക്കാരനായ സുജന്‍ മണ്ഡല്‍ എന്നയാളാണ് പിടിയിലായത്.

https://dailynewslive.in/ മണ്ഡലകാലത്ത് നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സൗജന്യ ബസ് സര്‍വീസ് നടത്താന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന വിഎച്ച്പിയുടെ ആവശ്യം സുപ്രീംകോടതി തള്ളി . കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി അന്തിമ തീരുമാനമെടുക്കാമെന്ന് അറിയിച്ചാണ് കോടതി ഇടക്കാല ഉത്തരവിറക്കണമെന്ന വിഎച്ച്പിയുടെ ആവശ്യം തള്ളിയത്. കേസ് അന്തിമവാദത്തിനായി മാറ്റുകയാണെന്നും സുപ്രീംകോടതി അറിയിച്ചു.

https://dailynewslive.in/ കൂറുമാറാന്‍ നൂറു കോടിരൂപ കോഴവാഗ്ദാനം ചെയ്തതെന്ന ആരോപണത്തില്‍ പ്രത്യേക അന്വേഷണസംഘം എന്‍സിപി നേതാവ് തോമസ് കെ തോമസിന്റെ മൊഴിയെടുത്തു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍.

https://dailynewslive.in/ വാതില്‍ അടയ്ക്കാതെ ഓടികൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് യുവതിക്ക് പരിക്കേറ്റു. തൃശൂര്‍ ചേറ്റുവ പച്ചാമ്പുള്ളി വീട്ടില്‍ ഗ്രീഷ്മയ്ക്കാണ് (26) പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം 3.45ഓടെയാണ് അപകടമുണ്ടായത്. ബസിന്റെ മുന്‍ വാതില്‍ അടച്ചിരുന്നില്ല.

https://dailynewslive.in/ കുടുംബ പ്രശ്നങ്ങള്‍ മൂലം വൈക്കം മറവന്‍തുരുത്തില്‍ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി. ഗീത (58) മകള്‍ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭര്‍ത്താവ് ഒതേനാപുരം നിധീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

https://dailynewslive.in/ കാനഡയില്‍ ക്ഷേത്രം ആക്രമിക്കുകയും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണെന്നും ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നതിനര്‍ത്ഥം സര്‍ക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സര്‍ക്കാരില്‍ നിന്നും ചില സമ്മര്‍ദ്ദ ഗ്രൂപ്പുകളില്‍ നിന്നുമുള്ള സ്വാതന്ത്ര്യം കൂടിയാണ് നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ അധിക്ഷേപിക്കുന്നവര്‍ നീണാള്‍ വാഴട്ടെയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിനു ശേഷം നടന്‍ വിജയ് ഡിഎംകെയ്ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ഭരണകക്ഷിയായ ഡി.എം.കെയ്ക്കെതിരേ കടുത്ത വിമര്‍ശനമാണ് അടുത്തിടെ വിജയ് നടത്തിയിരുന്നത്.

https://dailynewslive.in/ ദീപാവലി കാലത്ത് ദില്ലിയില്‍ പടക്ക നിരോധനം നടപ്പായോ എന്ന ചോദ്യവുമായി സുപ്രീംകോടതി. ദില്ലി സര്‍ക്കാരും ദില്ലി പൊലീസും ഉത്തരം പറയണമെന്നും കോടതി ആവശ്യപ്പെട്ടു. പടക്ക നിരോധനം നടപ്പിലായില്ലെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരവധിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നതിന് മറുപടി വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനും പൊലീസ് കമ്മിഷണര്‍ക്കും കോടതി നോട്ടീസയച്ചു.

https://dailynewslive.in/ മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസ്. നാളെ മൈസുരുവിലെ ലോകായുക്ത ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി കൊടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത കേസെടുത്തത്. പിന്നാലെ ഇഡിയും മുഡ ഭൂമിയിടപാട് കേസില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

https://dailynewslive.in/ കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങിയ നാല് കുട്ടികള്‍ ഗുജറാത്തില്‍ മരിച്ചു. ഗുജറാത്തിലെ ആംറേലി ജില്ലയിലെ റന്തിയ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവമുണ്ടായത്. രണ്ട് വയസിനും ഏഴ് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ദാരുണമായി മരിച്ചത്.

https://dailynewslive.in/ ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞുള്ള അപകടത്തില്‍ മരണം 36 ആയി. ഇന്നലെ രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്. അനുവദിനീയമായതിലും കൂടുതല്‍ ആളുകള്‍ ബസില്‍ ഉണ്ടായിരുന്നതാകാം അപകട കാരണമെന്നാണ് ദുരന്തനിവാരണ സേനാ അധികൃതര്‍ പറയുന്നത്. 45 സീറ്റുള്ള ബസില്‍ കുട്ടികളുള്‍പ്പെടെ അറുപതോളം പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു.

https://dailynewslive.in/ ശിവസേന വിഭാഗം നേതാവ് അരവിന്ദ് സാവന്ദിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യ സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം വനിതാ നേതാക്കള്‍ക്കെതിരേ അസഭ്യ ഭാഷ പ്രയോഗിക്കുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ വെച്ചായിരുന്നു മോദിയുടെ പ്രതികരണം.

https://dailynewslive.in/ വാദംകേള്‍ക്കല്‍ ഹിന്ദിയില്‍ വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അപ്പീലുകളും പെറ്റീഷനുകളും സുപ്രീംകോടതി കൈകാര്യം ചെയ്യുന്നില്ലേയെന്നും അപ്പോഴെങ്ങനെ ഹിന്ദിയില്‍ മാത്രം വാദം കേള്‍ക്കാനാകുമെന്നും കോടതി നിരീക്ഷിച്ചു.

https://dailynewslive.in/ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന ഡി.ജി.പി രശ്മി ശുക്ലയെ തല്‍സ്ഥാനത്തുനിന്ന് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഭരണകക്ഷിയായ മഹായുതി സഖ്യത്തോട് കൂറുപുലര്‍ത്തുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ തല്‍സ്ഥാനത്ത് തുടരുന്നത് നീതിയുക്തമായ തിരഞ്ഞെടുപ്പിന് സഹായകമാകില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനു പിന്നാലെയാണിത്.

https://dailynewslive.in/ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനം ആഗ്രയില്‍ തകര്‍ന്നു വീണു. പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതരാണ്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആഗ്രയ്ക്കടുത്ത് കരഗോല്‍ എന്ന ഗ്രാമത്തില്‍ പാടത്താണ് വിമാനം തകര്‍ന്നുവീണത്.

https://dailynewslive.in/ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നു. 2025 മധ്യത്തോടെയാകും ഐ.പി.ഒ നടക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയായി ജിയോയുടെ ഐ.പി.ഒ മാറിയേക്കും. കഴിഞ്ഞ മാസം ഹ്യൂണ്ടായി ഇന്ത്യ 27,870.16 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയതായിരുന്നു ഇതുവരെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ. ജിയോയ്ക്ക് പിന്നാലെ റിലയന്‍സ് കുടുംബത്തില്‍ നിന്ന് റിലയന്‍സ് റീട്ടെയ്‌ലിന്റെ ഐ.പി.ഒയും വൈകില്ലെന്നാണ് റിപ്പോര്‍ട്ട്. 2026ലാകും റീട്ടെയ്‌ലിന്റെ പ്രാഥമിക ഓഹരി വില്പന വരാന്‍ സാധ്യത. രാജ്യമാകെ 3,000ത്തോളം സൂപ്പര്‍ മാര്‍ക്കറ്റുകളാണ് റിലയന്‍സ് റീട്ടെയ്‌ലിന്റെ കീഴിലുള്ളത്. പ്രാഥമിക ഓഹരി വില്പനയില്‍ റെക്കോഡുകള്‍ തകര്‍ക്കാന്‍ പര്യാപ്തമാണ് റിലയന്‍സ് ജിയോയുടെ വരവ്. അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിച്ചാല്‍ പോലും 50,000 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ വരുമാനം മുന്‍ വര്‍ഷത്തെ 26,875 കോടി രൂപയില്‍ നിന്ന് 31,709 കോടി രൂപയായിരുന്നു. 18 ശതമാനമാണ് വരുമാനത്തിലെ വര്‍ധന. ലാഭം 5,299 കോടി രൂപയില്‍ നിന്ന് 6,539 കോടിയായി ഉയര്‍ന്നു.

https://dailynewslive.in/ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാര്‍ക്കോ’. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് ടീസര്‍ പുറത്തെത്തി. അനുഷ്‌ക ഷെട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ അവതരിപ്പിച്ചത്. മലയാളത്തിലെ ഏറ്റവും വയലന്റ് ആയ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. മാര്‍ക്കോയുടെ മലയാളം ടീസര്‍ യുട്യൂബില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ഹിന്ദി ടീസര്‍ നേരത്തെ ബോളിവുഡ് താരം ജോണ്‍ എബ്രഹാം പുറത്തിറക്കിയിരുന്നു. വന്‍ മുതല്‍മുടക്കില്‍ ആറ് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദാണ് നിര്‍മ്മിക്കുന്നത്. പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കലൈ കിംഗ്സണ്‍ ആക്ഷന്‍ ഡയറക്ടറായ ചിത്രം 30 കോടി ബജറ്റില്‍ ഫുള്‍ പാക്കഡ് ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

https://dailynewslive.in/ നവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്ത ‘ജമീലാന്റെ പൂവന്‍കോഴി’ തിയറ്ററിലേക്ക്. ബിന്ദു പണിക്കരാണ് ടൈറ്റില്‍ കഥാപാത്രമായ ജമീലയെ അവതരിപ്പിക്കുന്നത്. സാമൂഹിക പ്രശ്നങ്ങളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രം ഈ മാസം 8 ന് തിയറ്ററിലെത്തും. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ് ചിത്രമെന്നും. മിഥുന്‍ നളിനിയാണ് ചിത്രത്തിലെ നായകന്‍. പുതുമുഖതാരം അലീഷയാണ് നായിക. കുമ്പളങ്ങി നൈറ്റ്സില്‍ ഏറെ ശ്രദ്ധേയമായ വേഷം ചെയ്ത സൂരജ് പോപ്പ്സ് ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മിഥുന്‍ നളിനി, അലീഷ, ബിന്ദു പണിക്കര്‍, നൗഷാദ് ബക്കര്‍, സൂരജ് പോപ്പ്സ്, അഷ്റഫ് ഗുരുക്കള്‍, നിഥിന്‍ തോമസ്, അഞ്ജന അപ്പുക്കുട്ടന്‍, കെ ടി എസ് പടന്നയില്‍, പൗളി വില്‍സണ്‍, മോളി, ജോളി, തുടങ്ങിയവരാണ് അഭിനേതാക്കള്‍.

https://dailynewslive.in/ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കോംപാക്റ്റ് സെഡാനായ നാലാം തലമുറ ഡിസയറിന്റെ ബുക്കിങ് ആരംഭിച്ചു. നവംബര്‍ 11നാണ് പുതിയ തലമുറ ഡിസയര്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 11,000 രൂപ നല്‍കി മാരുതി സുസുക്കി ഡിസയര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്ന് കമ്പനി അറിയിച്ചു. നിലവിലെ മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ അഗ്രസീവ് ഡിസൈന്‍ ആയിരിക്കും പുതിയ ഡിസയറിന് എന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ റേഡിയേറ്റര്‍ ഗ്രില്‍, സംയോജിത ഡേടൈം റണ്ണിങ് ലൈറ്റുകളുള്ള പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പുതിയ ഫോഗ് ലൈറ്റുകള്‍ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് വാഹനം വിപണിയിലെത്തുക. നിലവിലെ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ തന്നെയാകും പുതിയ ഡിസയറും സഞ്ചരിക്കുക. 80 ബിഎച്പി കരുത്തും 112 എന്‍എം ടോര്‍്കും ഉത്പാദിപ്പിക്കുന്ന പുതിയ 1.2-ലിറ്റര്‍, ത്രീ-സിലിണ്ടര്‍ ഇസെഡ് സീരീസ് പെട്രോള്‍ എന്‍ജിനുമായാണ് വാഹനം വിപണിയിലെത്തുക. ഏറ്റവും പുതിയ സ്വിഫ്റ്റില്‍ കാണുന്ന അതേ എന്‍ജിനാണ് ഇതിലുണ്ടാകുക. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ അഞ്ച് സ്പീഡ് മാനുവലും എഎംടിയും ഉള്‍പ്പെടും. ഇതിന് 7മുതല്‍ 10 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

https://dailynewslive.in/ ചുവപ്പും പച്ചയും ഉടുപ്പിട്ട കുഞ്ഞുബദാങ്കകളുടെ ഉള്ളുപോലെ അത്ഭുതവും ആഹ്ളാദവും അകക്കാമ്പില്‍ ചേരുന്ന ഓര്‍ക്കുന്തോറും സ്വാദ് ഇരട്ടിയാക്കുന്ന ബാല്യകാലത്തിന്റെ പുസ്തകമാണിത്. പള്ളിക്കൂടത്തിനുമാത്രം സമ്മാനിക്കുവാനാകുന്ന തീരെ ചെറിയ എന്നാലൊരല്പം വലിയ സന്തോഷങ്ങളുടെ പകര്‍ത്തിയെഴുത്ത്. സ്ലേറ്റും കല്ലുപെന്‍സിലുമായി ആദ്യദിനം സ്‌കൂളിലെത്തിയ മണിക്കുട്ടി അവിടെ ആദ്യാക്ഷരം ചൊല്ലിപ്പഠിപ്പിക്കുന്ന അധ്യാപികയായി മാറുന്നു. കാലങ്ങളിലൂടെ ഒരു സൗഹൃദവും ഒരുമിച്ചു പഠിച്ചും പരസ്പരം സ്നേഹിച്ചും വളരുന്നു. അഞ്ചു കൂട്ടുകാര്‍ക്കിടയില്‍ ഒരിക്കലും മുറിയാത്ത സ്വര്‍ണനൂല്‍പോലെ കരുതല്‍ തിളങ്ങുന്നു. നാലുമണിപ്പൂക്കളുടെ നറുചിരിയും വട്ടച്ചേങ്ങിലയുടെ ബെല്ലടിയും ചോരക്കുടുക്കന്‍ പെന്‍സിലിന്റെ കുത്തിവരയും ഉപ്പുമാവിന്റെ കൊതിമണവുമൊക്കെ ഈ നടുമുറ്റത്തും ക്ലാസ്മുറിയിലുമായി കൂട്ടുകാര്‍ക്ക് കാണാം, കേള്‍ക്കാം. ‘എന്റെ ബദാങ്കകള്‍’. കെ.ലളിത. എച്ആന്‍ഡ്സി ബുക്സ്. വില 57 രൂപ.

https://dailynewslive.in/ ഭക്ഷണം കഴിച്ച ശേഷം അല്‍പം നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ല ശീലമാണ്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ നടത്തം ശീലിക്കുന്നത് പല രോഗാവസ്ഥയും വരുന്നത് തടയാന്‍ സഹായിക്കും. ഭക്ഷണം കഴിച്ച് ശേഷമുള്ള മിതമായ നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍ ഈ ശീലം വളരെ ഗുണം ചെയ്യും. യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് വര്‍ധിച്ചുവരികയാണ്. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശരീരത്തിലെ രക്തചംക്രമണം ക്രമമായി നടക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിന് ശേഷം നടക്കുമ്പോള്‍ ചീത്ത കൊളസ്ട്രോള്‍ ഉയരുന്നത് തടയുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ച ശേഷം നടക്കുന്നത് ശരീരത്തിന്റെ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഇത് ഉറക്കം മെച്ചപ്പെടുത്തും. നടക്കുന്നത് ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍സ് എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുക ശീലം ആരോഗ്യത്തിന് ദോഷമാണ്. ഇത് ഭക്ഷണം ശരിയായി ദഹിക്കാതെ മലബന്ധം, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍ ഭക്ഷണം കഴിച്ച ശേഷം നടക്കേണ്ടത് അത്യാവശ്യമാണ്. നടക്കുമ്പോള്‍ ദഹനവ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

ജപ്പാനിലെ വസുമുറ എന്ന ഗ്രാമത്തിലാണ് കൊണസ്‌കെ ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം 9-ാം ക്ലാസ്സിലെ പഠിപ്പുനിര്‍ത്തി ജോലിക്ക് പോകാന്‍ കൊണസ്‌കെ നിര്‍ബന്ധിതനായി. അടുത്തുളള ഒരു കടയിലാണ് കൊണസ്‌കെ ആദ്യം ജോലിക്ക് പോയത്. പുലരുന്നതിന് മുമ്പേ ആ കടയെല്ലാം തുടച്ച് വൃത്തിയാക്കിയാണ് കൊണസ്‌കെയുടെ ഒരു ദിവസം ആരംഭിക്കുക. പിന്നീട് മുതലാളിയുടെ മക്കളെ നോക്കണം. കുറച്ച് നാള്‍ കഴിഞ്ഞ് കടയില്‍ കച്ചവടം കുറഞ്ഞതിനാല്‍ ആ കട അടച്ചുപൂട്ടി. ഒരു സൈക്കിള്‍ കടയിലാണ് കൊണസ്‌കെ പിന്നീട് ജോലിക്ക് നിന്നത്. അവിടെവെച്ചാണ് ഒരു ഇലക്ട്രിക് ബള്‍ബ് കടയിലേക്ക് കൊനസ്‌കെക്ക് ജോലി ലഭിക്കുന്നത്. അവിടത്തെ ജോലി കൊണസ്‌കെക്ക് വളരെയിഷ്ടമായി. ഒരിക്കല്‍ കൊണസ്‌കെ പുതിയ മോഡല്‍ ഒരു ലൈറ്റ് സോക്കറ്റ് നിര്‍മ്മിച്ചു. ഇത് ഒരിക്കലും ചിലവാകില്ലെന്ന് പറഞ്ഞ് മുതലാളി ആ ആശയം മുളയിലേ നുള്ളി. പക്ഷേ കൊണസ്‌കെ അത് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ജോലി ഉപേക്ഷിച്ച് സ്വന്തമായി കമ്പനി തുടങ്ങിയാലോ എന്നായി ആലോചന. വേണ്ടത്ര പ്രവര്‍ത്തി പരിചയമില്ല, വിദ്യാഭ്യാസമില്ല, പണമില്ല.. ഈ യാഥാര്‍ത്ഥ്യം കുറച്ച് കാലം കൂടി ജോലിയില്‍ തുടരുക എന്ന തീരുമാനത്തില്‍ കൊണസ്‌കയെ കൊണ്ടെത്തിച്ചു. ജോലി ചെയ്ത് കിട്ടുന്നതുകയില്‍ നിന്നും മിച്ചം പിടിച്ച് കുറച്ച് നാള്‍ കഴിഞ്ഞ് സ്വന്തം വീട് തന്നെ കമ്പനിയാക്കി 1918 ല്‍ കൊനസ്‌കെ തന്റെ സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടു, താന്‍ നിര്‍മ്മിച്ച സോക്കറ്റുമായി ഒരുപാടലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. പ്രതീക്ഷകളെല്ലാം അസ്തമിച്ച അവസ്ഥയിലെത്തിയപ്പോഴാണ് 2000 സോക്കറ്റിന്റെ ഒരു വലിയ ഓര്‍ഡര്‍ കൊനസ്‌കയെ തേടിയെത്തുന്നത്. എന്നും ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൊനസ്‌കെ തന്റെ കട്ടിലിനരികില്‍ ഒരു പേനയും പേപ്പറും കരുതുമായിരുന്നു. എപ്പോഴൊക്കെ ഐഡിയകള്‍ വരുന്നോ അതെല്ലാം അദ്ദേഹം അപ്പോള്‍ തന്നെ വരച്ചിടും. ഈ ഐഡിയകളില്‍ പലതും പിന്നീട് ഉത്പന്നങ്ങളായി പുറത്തിറങ്ങി. 1989 ല്‍ കൊനസ്‌കെ വിടപറഞ്ഞെങ്കിലും അപ്പോഴേക്കും അദ്ദേഹത്തിന്റെ പ്രൊഡക്ടുകള്‍ ഇല്ലാത്ത രാജ്യമോ കാണാത്ത ആളുകളോ ഇല്ലായിരുന്നു. ഇന്ന് 3 ലക്ഷത്തോളം ജോലിക്കാരുണ്ട് കൊണസ്‌കെയുടെ കമ്പനിയില്‍. 7500 കോടിയുടെ വാര്‍ഷിക വിറ്റുവരവ് ഉണ്ട് ആ കമ്പനിക്ക്. ആ കമ്പനിയുടെ പേരാണ് പാനസോണിക് ! കൊണസ്‌കെ മറ്റ്‌സുഷിതെ നമ്മോട് പറഞ്ഞുവെയ്ക്കുന്നത് ഇതാണ്.. ജീവിതത്തില്‍ ഒരു ഐഡിയ തിരഞ്ഞെടുക്കുക.. അത് വിജയത്തിലെത്തുംവരെ കഠിനമായി പരിശ്രമിച്ചുകൊണ്ടേയിരിക്കുക – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *