പ്രശസ്ത സംഗീത സംവിധായകരായ ബേണി ഇഗ്‌നേഷ്യസിലെ ബേണിയുടെ മകന്‍ ടാന്‍സനും പ്രശസ്ത പിന്നണി ഗായകന്‍ പി ഉണ്ണികൃഷ്ണന്റെ മകന്‍ വസുദേവ് കൃഷ്ണയും ആദ്യമായി ഒന്നിക്കുന്നു. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബിനുന്‍ രാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കന്‍ തേരോട്ടം’ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് പുതു തലമുറ ഒന്നിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ വരികള്‍ക്ക് ബേണിയും മകന്‍ ടാന്‍സനും ചേര്‍ന്ന് സംഗീതം പകര്‍ന്ന ഗാനം, വസുദേവ് കൃഷ്ണയാണ് ആലപിച്ചത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബി ടെക് ബിരുദത്തിനു ശേഷം ഓട്ടോറിക്ഷ ഡ്രൈവറായി മാറിയ നന്ദന്‍ നാരായണന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരങ്ങളായ ആനന്ദ്, രാജ് കപൂര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. പുതുമുഖ നായിക ദില്‍ന രാമകൃഷ്ണനോടൊപ്പം മാളവിക മേനോനും എത്തുന്നു. കഥ, തിരക്കഥ, സംഭാഷണം നവാഗതനായ സനു അശോക് ആണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *