എംഎൽഎമാർക്ക് അവരുടെ പദവിക്കൊത്തെ കസേരകൾ നൽകണമെന്ന് യുപി സർക്കാറിന്റെ നിർദേശം.ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അടുത്തെത്തുന്ന എംഎൽഎമാരെ കുറിച്ചാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.ഉന്നത ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നതിന് സമാനമായ കസേരകൾ തന്ന എംഎൽഎമാർക്കും ഉറപ്പാക്കണമെന്നാണ് സംസ്ഥാനത്തെ പാർലമെന്ററികാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.ഓഫീസർ സോഫയിലാണ് ഇരിക്കുന്നതെങ്കിൽ എംഎൽഎയ്ക്കും സമാനമായ സൗകര്യം തന്നെ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.