ദേശാഭിമാനി പത്രത്തിൻ്റെ ഒന്നാം പേജില്‍ പിവി അന്‍വറിന്റെ വാര്‍ത്താസമ്മേളന വാര്‍ത്ത പ്രസിദ്ധീകരിച്ച നിലപാടിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയെന്ന് റിപ്പോർട്ട്. സംസ്ഥാന സെക്രട്ടറിയുടെയും എല്‍ഡിഎഫ് കണ്‍വീനറുടെയും പ്രസ്താവനക്കൊപ്പം അന്‍വറിനെയും കൊടുത്തതിലാണ് പ്രശ്നം. അന്‍വര്‍ ഇടതുപക്ഷ നിലപാടില്‍ നിന്ന് മാറുന്നുവെന്ന എംവി ഗോവിന്ദന്റെയും അന്‍വര്‍ പാര്‍ട്ടി ശത്രുക്കളുടെ കയ്യിലെന്ന എല്‍ഡിഎഫ് കണ്‍വീനറുടെയും പ്രസ്താവനക്കൊപ്പമാണ് ദേശാഭിമാനി അന്‍വറിനും സ്ഥാനം കൊടുത്തത്. ടിപി രാമകൃഷ്ണന്റെ പ്രസ്താവന ഒരു കോളത്തില്‍ ഒതുക്കിയപ്പോള്‍ അന്‍വറിന് അതിനേക്കാള്‍ പ്രധാന്യവും നല്കി എന്നതാണ് അതുപ്തിക്ക് കാരണം. എന്നാൽ പാര്‍ട്ടി വിരുദ്ധരുടെ വാര്‍ത്തയും നന്നായി കൊടുക്കണമെന്ന തീരുമാനമനുസരിച്ച് ചെയ്തതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം.