ടാറ്റ മോട്ടോഴ്സിന്റെ സബ്കോംപാക്ട് എസ്യുവി സെഗ്മന്റിലെ ജനകീയ മോഡലായ നെക്സോണിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കി. ടാറ്റ നെക്സോണ്‍ ഐസിഎന്‍ജി എന്ന് പേര് നല്‍കിയിരിക്കുന്ന മോഡലിന്റെ വില ആരംഭിക്കുന്നത് 8.99 ലക്ഷം രൂപ മുതലാണ്. നെക്സോണ്‍ ഐസിഎന്‍ജി യ്ക്കും നിലവിലുള്ള 1.2ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്ജിന് തന്നെയാണ്. 170 എന്‍എം പരമാവധി ടോര്‍ക്കിനെതിരെ 100 എച്പി പരമാവധി പവര്‍ ഔട്ട്പുട്ടും പുറപ്പെടുവിക്കും. ഇതോടൊപ്പം 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ആണ് ക്രമീകരിച്ചിരിക്കുന്നത്. 321 ലിറ്റര്‍ ബൂട്ട് സ്പേസിനായി കോംപാക്റ്റ് എസ്യുവിയില് ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. എസ്യുവിക്ക് 6 എയര്‍ബാഗുകള്‍, ഇഎസ്പി എന്നിവ അടക്കം ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്. പനോരമിക് സണ്‍റൂഫ്, നാവിഗേഷന്‍ ഡിസ്പ്ലേയുള്ള 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. 8 വേരിയന്റുകളുമായാണ് വാഹനം വിപണിയില്‍ ഇറങ്ങുക.