സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ചരിത്രത്തിലാദ്യമായി ഗ്രാം വില 7000 രൂപയായി. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 56,000 തൊട്ടു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ച് 7000 രൂപയും. 18 കാരറ്റ് സ്വര്‍ണ വില ഇന്ന് 10 രൂപ ഉയര്‍ന്ന് 5,795 രൂപയിലെത്തി. അഞ്ചുദിവസത്തിനിടെ 1400 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,000 രൂപയാണങ്കിലും സ്വര്‍ണ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 65,000 രൂപയ്ക്ക് അടുത്ത് വേണ്ടി വരും. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഇന്ന് ഔണ്‍സിന് 2,636.12 ഡോളറിലെത്തി പുതിയ റെക്കോഡ് കുറിച്ചു. നിലവില്‍ 2,634 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ഇതുവരെ 164.17 ഡോളറാണ് വര്‍ധിച്ചത്. അതായത് 5.25 ശതമാനത്തോളം ഉയര്‍ച്ച.
ചരിത്രത്തിലാദ്യമായി സ്വര്‍ണം ഗ്രാമിന് 7000 രൂപ തൊട്ടു
