എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിയെ ന്യായീകരിച്ച് സ്പീക്കർ എ. എൻ ഷംസീർ. എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നും, ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണന്നും ചൂണ്ടിക്കാട്ടി. ആർഎസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റില്ല. മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തി എന്ന അൻവറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നും സ്പീക്കർ പറഞ്ഞു.