തൃശൂർ പൂരം വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാൻ ആളുകൾക്ക് കഴിയണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ട് ആസ്വദിക്കാൻ പുതിയ ക്രമീകരണങ്ങൾ വരുമെന്നും, അദ്ദേഹം പറഞ്ഞു. ഇതിനായി തൃശൂരിൽ ഇന്ന് പ്രത്യേക യോഗം വിളിച്ചു. കലക്ടറും കമ്മിഷണറും ദേവസ്വം ഭാരവാഹികളും പങ്കെടുത്തു.ഹൈകോടതിയുടെ അനുമതിക്കായി പുതിയ റിപ്പോർട്ട് നൽകും. സ്വരാജ് റൗണ്ടിന്റെ കൂടുതൽ ഭാഗങ്ങളിൽ വെടിക്കെട്ട് ആസ്വദിക്കാൻ ആളെ നിർത്താനാണ് ശ്രമം. വെടിക്കെട്ട് പുരയും സ്വരാജ് റൗണ്ടും തമ്മിലുള്ള അകലം ക്രേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിക്കും.
തൃശൂർപൂരം വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാൻ ആളുകൾക്ക് കഴിയണമെന്ന് സുരേഷ് ഗോപി
