വയനാട് മുണ്ടക്കൈയിൽ ദുരന്തം കവർന്നെടുത്ത 67 പേർക്ക് ഒരുമിച്ച് അന്ത്യവിശ്രമമൊരുങ്ങുന്നു. തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കും. പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിലാണ് 67 മൃതദേഹങ്ങളും സംസ്കരിക്കുക. 27 മൃതദേഹങ്ങളും മറ്റുളളവ ശരീരഭാഗങ്ങളുമാണ്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കി സംസ്കരിക്കും. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാകും സംസ്കാരച്ചടങ്ങുകൾ നടക്കുക.
വയനാട് മുണ്ടക്കൈയിൽ ദുരന്തം കവർന്നെടുത്ത 67 പേർക്ക് ഒരുമിച്ച് അന്ത്യവിശ്രമമൊരുങ്ങുന്നു
