പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് 6 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൊഴിയെടുക്കാൻ വിളിപ്പിച്ച 8 പേരിൽ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിൽ സിദ്ധാർഥിന്റെ മരണത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആൾക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ ആറ് പ്രതികൾക്ക് എതിരെയും ആത്മഹത്യ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നി കുറ്റങ്ങൾ ചുമത്തിയതായും പൊലീസ് പറഞ്ഞു.
സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് 6 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
