ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞരായ അശോക് ഗാഡ്ഗിലിനും സുബ്ര സുരേഷിനുമാണ് നാഷണൽ മെഡൽ ഓഫ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പുരസ്കാരം ലഭിച്ചത്. വൈറ്റ് ഹൗസിൽ വെച്ച് പ്രസിഡന്റ് ജോ ബൈഡൻ ഇരുവര്‍ക്കും പുരസ്കാരം സമ്മാനിച്ചു. ബെർക്ക്ലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ സിവിൽ, എൻവയോൺമെന്റൽ എഞ്ചിനിയറിംഗിലെ പ്രൊഫസറാണ് അശോക് ഗാഡ്ഗില്‍. ബ്രൗൺ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറാണ് സുബ്ര സുരേഷ്.അമേരിക്കയിലെ പരമോന്നത ശാസ്ത്ര ബഹുമതിയാണ് നാഷണൽ മെഡൽ ഓഫ് സയൻസ്.
ഇന്ത്യൻ വംശജരായ 2 ശാസ്ത്രജ്ഞർക്ക് നാഷണൽ മെഡൽ ഓഫ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പുരസ്കാരം
