കെ.എസ്.ആര്.ടി.സിയ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ . ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതെന്ന് ധനകാര്യ വകുപ്പ് പറയുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം ഇതുവരെ 5717 കോടി രൂപ കെ.എസ്.ആര്.ടി.സിയ്ക്ക് സഹായമായി നല്‍കിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കി.
കെ.എസ്.ആര്.ടി.സിയ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍
