കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്യാനായി 30 കോടി സർക്കാർ നൽകുകയും ബാക്കി 7 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റെടുക്കുകയും ചെയ്തു. പ്രതിസന്ധിയിലായ കെഎസ്ആർടിസിയുടെ ദാരിദ്ര്യം മാറ്റാനുളള നടപടികൾ പുരോഗമിക്കുകയാണെന്നും, ഒന്നാം തീയതി തന്നെ ജീവനക്കാർക്കെല്ലാം ശമ്പളം കൊടുക്കാൻ പറ്റുന്ന നിലയിലേക്കുളള ആലോചനകൾ നടന്നുവരികയാണെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു.
കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു
