കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ എ വിജയരാഘവൻ നടത്തിയ പരാമർശത്തിൽ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിർദ്ദേശം നല്കി. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റാണ് ഡിജിപിക്ക് പരാതി നൽകിയത്. വയനാട്ടിൽ രാഹുൽ ഗാന്ധിയും തുടര്‍ന്ന് പ്രിയങ്കയും ജയിച്ചത് വർഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന. കോൺഗ്രസും ലീഗും വിജയരാഘവനെ കടന്നാക്രമിച്ചപ്പോൾ വിജയരാഘവൻ പറഞ്ഞത് പാർട്ടി ലൈൻ തന്നെയാണെന്നായിരുന്നു നേതാക്കൾ കൂട്ടത്തോടെ ഉറപ്പിച്ച് പറഞ്ഞത്. ലീഗിനെ ലക്ഷ്യം വെച്ച് വിജയരാഘവൻ്റെ പരാമർശത്തെ സിപിഎം നേതാക്കൾ ന്യയീകരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടിയുടെ നയം മാറ്റത്തിൻ്റെ ഭാഗമായിട്ടാണ് വിലയിരുത്തല്‍.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ എ വിജയരാഘവൻ നടത്തിയ പരാമർശത്തിൽ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്
