നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ കരുണാകരനെ ഓർമ്മിക്കുമെന്ന് കെ മുരളീധരൻ. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തുകയും, കേരളത്തിൽ ഒട്ടേറെ വികസനങ്ങൾ കൊണ്ടുവരികയും ചെയ്ത നേതാവാണ് കെ കരുണാകരനെന്ന് കെ മുരളീധരൻ അനുസ്മരിച്ചു.കെ കരുണാകരൻ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസിൽ തലമുറമാറ്റമല്ല വേണ്ടത് മറിച്ച് കഷ്ടപ്പെട്ട് പാർട്ടിക്കു വേണ്ടി അധ്വാനിക്കുകയും മർദ്ദനവും കേസും നേരിട്ടവർക്ക് അംഗീകരം നൽകുകയാണ് വേണ്ടത്.2026 ജൂലായ് 5ന് കെ. കരുണാകരന്റെ പേരിലുള്ള സ്മാരക മന്ദിരം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് പാർട്ടിയെന്നും കെ.മുരളീധരൻ പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ കരുണാകരനെ ഓർമ്മിക്കുമെന്ന് കെ മുരളീധരൻ
