കേരഫെഡ് വെളിച്ചെണ്ണയുടെ എംആർപി 529 രൂപയാണെങ്കിലും സപ്ലൈകോ ഔട്ലെറ്റുകളിൽ 457 രൂപയ്ക്ക് ലഭ്യമാക്കാൻ തീരുമാനിച്ചു. ആദ്യം ഒരു കാർഡിന് ഒരു ലിറ്റർ എന്ന പരിധി നിശ്ചയിച്ചിരുന്നെങ്കിലും, അത് നീക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ ആവശ്യമുള്ളവർക്ക് കൂടുതൽ വാങ്ങാൻ അവസരമുണ്ടാകും. വില കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. അതോടൊപ്പം സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 25ന് വൈകിട്ട് 4 മണിക്ക് പുത്തരിക്കണ്ടം ഇ കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.
സപ്ലൈകോയിൽ കുറഞ്ഞ വിലയ്ക്ക് കൂടുതൽ വെളിച്ചെണ്ണ വാങ്ങാം
