കനത്ത മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം . പത്തനംതിട്ട നാറാണംമൂഴി കുരുമ്പന്‍മൂഴി കോസ് വേ മുങ്ങി. കാറ്റിലും മഴയിലും കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ മരം ഒടിഞ്ഞ് വീണ് ഒരാൾക്ക് പരിക്കേറ്റു. ഫയർഫോഴ്സ് എത്തി റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി.കൊച്ചി വടുതല റെയിൽവേ ഗേറ്റിന് സമീപം കാറിലേക്ക് മരം വീണു. യാത്രക്കാർക്ക് പരിക്കില്ല. കോഴിക്കോട് വിലങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ മേല്‍ക്കൂര മഴയിൽ തകർന്നു വീണു,ആളപായമില്ല.
കനത്ത മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം
