പെുതിയ ഐടി നിയമങ്ങള്‍ അനുസരിച്ച് സെപ്റ്റംബറില്‍ ഇന്ത്യയില്‍ 26 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് അറിയിച്ചു. രാജ്യത്ത് ഏകദേശം 50 കോടി ഉപയോക്താക്കളുള്ള വാട്സാപ്പിന് സെപ്റ്റംബറില്‍ ഇന്ത്യയില്‍ നിന്ന് 666 പരാതികള്‍ ലഭിക്കുകയും ഇതില്‍ 23 കേസില്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ‘റിപ്പോര്‍ട്ട്’ ഫീച്ചറിലൂടെ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച ‘നെഗറ്റീവ് ഫീഡ്ബാക്കിനുള്ള’ പ്രതികരണമായും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് അറിയിച്ചു. സെപ്റ്റംബറില്‍ വാട്സാപ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാണ്. ഓഗസ്റ്റില്‍ ഇന്ത്യയില്‍ 23 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ വാട്സാപ് ബ്ലോക്ക് ചെയ്തിരുന്നു. രാജ്യത്തും ലോകമെമ്പാടും വ്യാജ വാര്‍ത്തകളും വിദ്വേഷ പോസ്റ്റുകളും പ്രചരിപ്പിച്ചതിന് ജൂലൈയിലും 23 ലക്ഷവും ജൂണില്‍ 22.1 ലക്ഷവും അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു. മേയില്‍ 19 ലക്ഷവും ഏപ്രിലില്‍ 16.66 ലക്ഷവും മാര്‍ച്ചില്‍ 18 ലക്ഷം അക്കൗണ്ടുകളാണ് വാട്സാപ് നിരോധിച്ചത്. വാട്സാപ് പ്ലാറ്റ്ഫോമിലെ ദുരുപയോഗം തടയാന്‍ നിരോധിക്കുന്ന ആഗോള ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം ഏകദേശം 80 ലക്ഷം അക്കൗണ്ടുകളാണ്.
26 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടിക്കെട്ടി വാട്സാപ്പ്
