Screenshot 2026 03 31 18 32 05 290 com.android.chrome edit

പാലക്കാട്: എം ബി രാജേഷ് പി ആർ സ്റ്റണ്ട് നടത്തുകയാണെന്ന ആരോപണവുമായി തൃത്താലയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി ടി ബൽറാം. വാഗ്വാദങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കാനും പുകമറ സൃഷ്ടിക്കാനുമാണ് രാജേഷ് ശ്രമിക്കുന്നത്. കിഫ്‌ബി വഴി ഒരു റോഡ് പോലും തൃത്താലയിൽ പൂർത്തിയായിട്ടില്ല. എല്ലാം എഫ്ബി വഴി മാത്രമാണ്. യുഡിഎഫിന്റെ പല പദ്ധതികളും രാജേഷ് തന്റേതാക്കി മാറ്റി. രണ്ട് കോടി രൂപ താൻ അനുവദിച്ച ഒരു പദ്ധതി രണ്ട് കോടി അഞ്ച് ലക്ഷമാക്കി രാജേഷ് പുതുക്കി അയച്ചു. അത്തരത്തിൽ വിലകുറഞ്ഞ കാര്യങ്ങളാണ് രാജേഷ് ചെയ്യുന്നതെന്നാണ് വിടി ബൽറാമിന്റെ വിമർശനം. വി ഡി സതീശന്റെ സംവാദ ക്ഷണത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നത് രാജേഷ് കാണുന്നില്ലേ എന്നും ബൽറാം ചോദിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *