എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ജന നായകന്’ ടൈറ്റില്‍ പുറത്തുവന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം നിര്‍മാതാക്കള്‍ ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ കൂടി പുറത്തുവിട്ടു. ഇതോടെ ചിത്രം ഒരു രാഷ്ട്രീയ ചിത്രമാണോ എന്ന ചോദ്യം വീണ്ടും ചര്‍ച്ചയാവുകയാണ്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും തമിഴ് സിനിമയുടെ നെടുംതൂണുമായിരുന്ന എംജിആറിനോടുള്ള ആദരസൂചകമായാണോ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന സംസാരം. ചുവന്ന പശ്ചാത്തലത്തില്‍ ഒരു വലിയ ഫോട്ടോ ഫ്രെയിമിന്റെ മധ്യത്തില്‍ വിജയ് നില്‍ക്കുന്നതാണ് പുതിയ പോസ്റ്റര്‍. നീണ്ട ചാട്ടവാര്‍ ചുഴറ്റി ചിരിച്ചു കൊണ്ടാണ് പോസ്റ്ററില്‍ വിജയ്യെ കാണാനാവുക. ‘നാന് ആണൈ ഇട്ടാല്‍…’ എന്ന ടാഗ് ലൈനും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. എംജിആറിന്റെ 1965 ലെ തമിഴ് ക്ലാസിക് ചിത്രം എങ്ക വീട്ടു പിള്ളയിലെ ഐക്കോണിക് രംഗമാണ് ഇത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിജയ്യുടെ അവസാന ചിത്രമാണ് ജന നായകന്. അതിനാല്‍ തന്നെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സിനിമ എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റര്‍ എന്നാണ് വിവരം. ചിത്രം ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.
വിജയ് ചിത്രം ‘ജന നായകന്’ സെക്കന്‍ഡ് പോസ്റ്റര്‍
