നരേന്ദ്ര മോദി സർക്കാർ നിയോ ഫാസിസ്റ്റ് സർക്കാരാണെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. മോദി സർക്കാരിനോടുള്ള നയസമീപനങ്ങളിൽ മയപ്പെടുത്തൽ ഉണ്ടാകില്ലെന്നും കേന്ദ്രത്തിലേത് ഫാസിസ്റ്റ് സർക്കാരാണെന്ന് സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയോ ഫാസിസ്റ്റ് സർക്കാർ എന്നാണ് നിലപാടെന്നും ഹിറ്റ്ലറും മുസോളിനിയും ഒക്കെയാണ് ഫാസിസ്റ് സർക്കാരുകൾ നയിച്ചിരുന്നതെന്നും വിജയരാഘവൻ വിശദീകരിച്ചു. ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന് നിയോ ഫാസിസ്റ്റ് നിലപാടാണുള്ളതെന്നും കൃത്യമായി വിശകലനം ചെയ്താണ് ഈ നിലപാട് എടുത്തത്, ഈ കാര്യത്തിൽ സി പി ഐ ക്ക് അവരുടേതായ രീതിയിൽ വിശകലനം നടത്താൻ ഉള്ള അവകാശമുണ്ടെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
മോദി സർക്കാർ നിയോ ഫാസിസ്റ്റെന്ന് എ വിജയരാഘവൻ
