ഓപ്പറേഷന് ഓവര്‍ലോഡിന്റെ ഭാഗമായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കോട്ടയത്ത് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നതിന്റെ തെളിവ് കണ്ടെത്തി. ലോറി ഉടമകളില്‍ നിന്ന് ലഭിക്കുന്ന പണം ഇടനിലക്കാരന്റെ അക്കൗണ്ടില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കായിരുന്നു കൈമാറിയിരുന്നതെന്ന് വിജിലന്‍സ് പറഞ്ഞു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഷാജന്,അജിത് ശിവന്,അനില്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചു.ഇന്ന് പുലർച്ചെ മുതലാണ് സംസ്ഥാന വ്യപാകമായി വിജിലൻസ് പരിശോധന തുടങ്ങിയത്. അമിത ഭാരം കയറ്റി വന്ന 240 വാഹനങ്ങളും, മൈനിങ് ആൻഡ് ജിയോളജി പാസ്സിലാത്ത 104 വാഹനങ്ങളും, ജി എസ് ടി വെട്ടിപ്പ് നടത്തിയ 46 വാഹനങ്ങളും വിജിലൻസ് പിടികൂടി. അമിതഭോരം കയറ്റിയ ടിപ്പറുകൾ, ടോറസ് എന്നിവയിലായിരുന്നു വിജിലൻസിൻ്റെ മിന്നൽ പരിശോധന.
മൂന്ന് ആര്‍ടിഒ ഉദ്യോഗസ്ഥരെ പിടികൂടി വിജിലൻസ്
