അടൂര്‍ ഗോപാലകൃഷ്ണനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അന്തര്‍ ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്റ് അംബാസിഡറാണ് അടൂരെന്ന് പിണറായി പറഞ്ഞു.ദേശാഭിമാനിയുടെ 80 -)o വാര്‍ഷികാഘോഷ ചടങ്ങിലാണ് പരാമര്‍ശം. ലോകം കണ്ട മികച്ച സംവിധായകനാണ് അടൂര്‍. അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറാണ് അദ്ദേഹം. സിനിമയോട് അദ്ദേഹത്തിന് എന്നും അടങ്ങാത്ത അഭിനിവേശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്രസംഭാവനയ്ക്കുള്ള സിപിഎം മുഖപത്രത്തിന്റെ പുരസ്കാരം അടൂരിന് സമ്മാനിച്ചു. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളെല്ലാം ജനം വിശ്വസിക്കുന്ന കാലമാണ് ഇതെന്നായിരുന്നു അടൂര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞത്.
അടൂര്‍ ഗോപാലകൃഷ്ണനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
