സോളർ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇക്കാര്യത്തിൽ കോൺഗ്രസിനും യുഡിഎഫിനും വ്യക്തമായ നിലപാടാണുള്ളത്. സംസ്ഥാന പൊലീസിന്റെ അന്വേഷണം വേണ്ടെന്നാണ് എം.എം ഹസൻ പറഞ്ഞത്. പിണറായിക്ക് എതിരെ ആരോപണമുള്ളതിനാൽ സിബിഐ അന്വേഷിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
സോളാർ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് വിഡി സതീശൻ
