പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തി. നൂറിൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കും, നല്ല രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്നവരാണ് കേരളത്തിലെ ജനങ്ങൾ, അതാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഫുൾ കോണ്‍ഫിഡൻസിലാണെന്നും കേരളത്തില്‍ യുഡിഎഫ് തംരംഗമാണ്, തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ യുഡിഎഫ് അനുകൂല തരംഗം ആവർത്തിക്കുമെന്ന് പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി പ്രസിഡന്‍റുമായ സണ്ണി ജോസഫ് വ്യക്തമാക്കി. അതേസമയം യുഡിഎഫിന് അനുകൂലമായ കാറ്റാണെന്ന് രമേഷ് പിഷാരടി പറഞ്ഞു. വോട്ടിന് കാശ് എന്നത് കേരളത്തിൽ കാണാത്ത കാഴ്ചയാണെന്നും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും രമേഷ് പിഷാരടി പ്രതികരിച്ചു.
നൂറിൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് വി ഡി സതീശൻ
