സഭയിൽ ബഹളം ഉണ്ടാക്കാനും ബെഞ്ചിൽ കയറാനും ആകരുത് വോട്ടെന്നും തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിര്‍ണായകമാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാര്‍ഥിയും കൂടിയായ രാജീവ് ചന്ദ്രശേഖര്‍. പാലക്കാട്ടെ നോട്ട് വിവാദത്തിൽ നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. കൂടാതെ ഇത്തവണ പലയിടങ്ങളിലും എൻഡിഎ വിജയിക്കുമെന്നും ഇത്തവണ ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ടെന്ന് ആർ ശ്രീലേഖയും പ്രതികരിച്ചു.
തൂക്ക് സഭ വരുമെന്ന് രാജീവ് ചന്ദ്രശേഖര്‍
