തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും വ്യക്തമാക്കിയ ഡോക്ടർ ഹാരിസ് ചിറക്കലിനെ സത്യം തുറന്നു പറഞ്ഞതിനാണോ നടപടി എടുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മന്ത്രിമാര് ക്യൂ നിന്ന് ഡോക്ടറെ ഭയപ്പെടുത്താന് ശ്രമിക്കുകയാണ് ഒരു വശത്ത് സത്യസന്ധനാണെന്ന് പറയുമ്പോഴാണ് മറുഭാഗത്ത് ഭീഷണിപ്പെടുത്തുന്നത് ഡോ. ഹാരിസ് യൂറോളജി വിഭാഗത്തിലെ കാര്യങ്ങള് മാത്രമാണ് പറഞ്ഞതെന്നും സര്ജറിക്കുള്ള നൂലും കത്രികയും രോഗി വാങ്ങണം ഇത്രയും ഗതികേട് ഏതെങ്കിലും കാലത്ത് കേരളത്തിലെ സര്ക്കാര് ആശുപത്രികളില് ഉണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഡോക്ടർ ഹാരിസിനെതിരെ നടപടിയെങ്കിൽ അതിശക്ത പ്രതിഷേധമെന്ന് വി ഡി സതീശൻ
