മലയോര മനുഷ്യരെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും വന്യജീവികളെ നേരിടാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വന്യജീവി ആക്രമണം തടയാൻ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്ത് അതിഭീകരമായാണ് വന്യജീവി ആക്രമണം നടക്കുന്നതെന്നും വന്യജീവി ആക്രമണത്തിൽ അയ്യായിരം കന്നുകാലികളാണ് ചത്തൊടുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായി ചെയ്യുന്ന സംവിധാനങ്ങൾ പോലും ചെയ്യാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും കേരളത്തിൽ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലാണെന്നും ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്യജീവികളെ നേരിടാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിഡി സതീശൻ
