ലോക്സഭാ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നും, 16 മണ്ഡലങ്ങളിലും ഇതിനോടകം തീരുമാനമായവർ മത്സരിക്കും, പ്രഖ്യാപനത്തിന് ചില നടപടിക്രമങ്ങൾ മാത്രമേ അവസാനിക്കാനുളളുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതോടൊപ്പം പ്രചാരണത്തിന് പണം നൽകിയതുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാർട്ടിക്കുളളിൽ പത്മജ വേണുഗോപാൽ ഉന്നയിച്ചിട്ടില്ലെന്നും. അവർ ബിജെപിയിലേക്ക് പോയതിൽ സിപിഎമ്മിനും പങ്കുണ്ട്. കേരളത്തിലെ കോൺഗ്രസുകാരെ ബിജെപിയിലെത്തിക്കാൻ ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ട്, പത്മജ ബിജെപിയിലേക്ക് പോയതിൽ ഇടനിലക്കാരനായത് റിട്ട. ഐ പി എസ് ഉദ്യോഗസ്ഥനാണെന്നും വിഡി സതീശൻ വ്യക്തമാക്കി.
ലോക്സഭാ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് വിഡി സതീശൻ
