Untitled design 24

മുഖ്യമന്ത്രി പിണറായി വി‍ജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി‍ഡി സതീശൻ. പരസ്പര വിരുദ്ധമായ കാര്യം പറഞ്ഞ് കണ്ടം വഴി ഓടുന്നയാളാണ് മുഖ്യനെന്നും അങ്ങനെയുള്ള അദ്ദേഹത്തോട് എങ്ങനെയാണ് ഫേസ്ബുക്ക് വഴി സംവാദം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി‍ഡി സതീശൻ. നേരിട്ട് സംവാദം നടത്തുമ്പോൾ മറുപടികൾ അപ്പോൾ തന്നെ പറയേണ്ടിവരും സംവാദത്തിൽ പിറ്റേന്ന് മറുപടി പറയാൻ ആകില്ലല്ലോ, അതാണ്‌ പിണറായി സംവാദത്തിന് വരാത്തതെന്നും വി ഡി സതീശൻ പരിഹസിച്ചു. വികസനം, ശബരിമല സ്വർണക്കൊള്ള, ഡീൽ തുടങ്ങി എന്ത് വിഷയവും ചർച്ച ചെയ്യാം മുഖ്യമന്ത്രി തയ്യാറാണോയെന്നും പറഞ്ഞ കാര്യം പെട്ടന്ന് മറന്നു പോകുന്നയാളാണ് മുഖ്യനെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *