വിഴിഞ്ഞം കമ്മീഷനിംഗിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന് ക്ഷണം. പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുന്ന ചടങ്ങളിലേക്ക് പ്രതിപക്ഷത്ത് നിന്നും ക്ഷണം സ്ഥലം എംപി ശശി തരൂരിനും എംഎൽഎ എം വിൻസെൻറിനും മാത്രമായിരുന്നു. കമ്മീഷനിംഗ് സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമാണെന്നും ആഘോഷപരിപാടികൾ പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതെന്നുമായിരുന്നു തുറമുഖമന്ത്രിയുടെ വാദം. എന്നാൽ പ്രധാനമന്ത്രി വരുന്നത് സംസ്ഥാന സർക്കാറിന്റെ വാർഷികാഘോഷത്തിനാണോ എന്നാണ് കോൺഗ്രസ് നേതാക്കൾ മറുചോദ്യം ഉന്നയിച്ചത്. വിവാദത്തിനൊടുവിൽ ചടങ്ങിൽ എത്തുമല്ലോ എന്ന് ചോദിച്ച് കന്റോൺമെന്റ് ഹൗസിലേക്ക് തുറമുഖ മന്ത്രി കത്തയച്ചു.
വിവാദങ്ങൾക്ക് പിന്നാലെ വിഴിഞ്ഞം കമ്മീഷനിംഗിലേക്ക് വിഡി സതീശന് ക്ഷണം
