3 28

മലയാള സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് തിയറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ് സവിന്‍ സാ സംവിധാനം ചെയ്ത ‘വാഴ 2’. ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളില്‍ ആഗോള കളക്ഷന്‍ നേടി റെക്കോര്‍ഡിട്ട ചിത്രം ഇപ്പോള്‍ 200 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സവിന്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും പല തിയറ്ററുകളിലും ഹൗസ് ഫുള്ളായി തുടരുകയാണ്. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുന്‍നിര്‍ത്തി ഒരുക്കിയ സിനിമക്ക് 200 കോടി കളക്ഷന്‍ കിട്ടുന്നത്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയരായ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക്, അമീന്‍ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ അണി നിരന്ന ചിത്രത്തില്‍ സുധീഷ്, ബിജുക്കുട്ടന്‍, വിജയ് ബാബു, അജു വര്‍ഗീസ്, അരുണ്‍, അല്‍ഫോന്‍സ് പുത്രന്‍, വിനോദ് കെടാമംഗലം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഹ്യൂമറും ഇമോഷനും എല്ലാം ചേര്‍ന്ന മികച്ചൊരു എന്റര്‍ടെയ്‌നര്‍ തന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *