അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ രണ്ടാം ഗാനം പുറത്ത്. ‘സുര സുര താരാദീപം’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജുനൈദ് കുമാര്‍- ആഭേ ടീം സംഗീതം ഒരുക്കിയ ഗാനത്തിന്റെ മലയാളം പതിപ്പിന് ശബ്ദം പകര്‍ന്നത് അര്ജുന് വിജയ്, അനില രാജീവ്, ബ്രിന്ദ എന്നിവര്‍ ചേര്‍ന്നാണ്. സന്തോഷ് വര്‍മയാണ് ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത്. ജൂലൈ 3 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളില്‍ എത്തുക. നായകന് വിരാട് കര്‍ണ്ണയുടെ മികച്ച നൃത്തച്ചുവടുകളുമായി പുറത്തു വന്നിരിക്കുന്ന ‘സുര സുര’ ഗാനം വമ്പന്‍ കാന്‍വാസില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികമാരായ നഭാ നടേഷ്, ഐശ്വര്യ മേനോന് എന്നിവരും ഗാനരംഗത്തിന്റെ ഭാഗമാണ്. ദക്ഷ നാഗര്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശര്‍മ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
