കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര്‍ ഡാം എന്നിവ ഇന്ന് രാവിലെ 10 മണിയോടെ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്. കൽപ്പാത്തിപ്പുഴയുടെയും, ഭാരതപ്പുഴയുടേയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കയം ഡാമിൽ ജലനിരപ്പ് 2487 അടിയിലെത്തിയതോടെ ഇന്നലെ രാത്രി 7.13ന് 2 ഷട്ടറുകളും 15 സെന്റി മീറ്റർ തുറന്നിരുന്നു. അതോടൊപ്പം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.10 അടിയായി. നീരൊഴുക്കിൻ്റെ ശക്തി കുറഞ്ഞതിനാൽ പെട്ടെന്ന് ജലനിരപ്പ് ഉയരാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇടുക്കിയിലെ മലങ്കര, പാംബ്ല, കല്ലാർകുട്ടി, പൊൻമുടി അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു
