എക്സൈസ് ചട്ടം നിലവിൽ വന്നിട്ട് 3 മാസമായെങ്കിലും ഐ ടി പാർക്കിലെ മദ്യശാലയ്ക്ക് ഒരു അപേക്ഷ പോലും വന്നില്ല. ചട്ടത്തിലെ നിബന്ധനകൾ ഇളവ് ചെയ്യണമെന്ന് ഐ ടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു ഐടി പാർക്കിൽ ഒരു ലൈസൻസെന്ന നിബന്ധനയിൽ മാറ്റംവേണമെന്ന് ഐടി വകുപ്പ് ആവശ്യപ്പെട്ടു. നിലവിൽ ഡെവലപ്പർക്ക് മാത്രമാണ് ലൈസൻസ് നൽകാൻ ചട്ടം ഭേദഗതി ചെയ്തത്. അപേക്ഷകരായി കോ- ഡെവലപ്പർമാർക്കും ലൈസൻസ് വേണമെന്ന് ഐടി വകുപ്പ് നിലപാടെടുത്തിരിക്കുകയാണ്.
ഐ ടി പാർക്കിലെ മദ്യശാലയ്ക്ക് അപേക്ഷകരാരുമില്ല
