ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ പരാജയമാണെന്ന് വി. മുരളീധരന്. ആഭ്യന്തരവകുപ്പിൽ ഇനിയും അള്ളിപ്പിടിച്ചിരിക്കുന്ന പിണറായി വിജയന്റെ തൊലിക്കട്ടി അപാരമെന്നും, ലൈംഗിക അതിക്രമം മറച്ചുവയ്ക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ് സർക്കാർ ഇത്രയും കാലം ശ്രമിച്ചത് എന്നും അദ്ദേഹം പറഞ്ഞു. മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കേണ്ട എന്ന തീരുമാനവും സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണ് എന്ന് തെളിയിക്കുന്നു.വനിതാ മതിലും സ്ത്രീ സംരക്ഷണ വായ്ത്താരികളുമായിനടക്കുന്ന സിപിഎമ്മിന്റെ യഥാര്‍ഥമുഖമാണ് ഹൈക്കോടതി തുറന്നുകാട്ടിയതെന്നും മുരളീധരന് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ പരാജയമാണെന്ന് വി. മുരളീധരന്
