മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ലോറന്‍സ് ബിഷ്ണോയിയെ സ്ഥാനാര്‍ഥിയാക്കി നാമനിര്‍ദേശ പത്രിക നല്കാന് ഉത്തര്‍ ഭാരതീയ വികാസ് സേന. നോമിനേഷന് നല്‍കുന്നതിനായി റിട്ടേണിങ് ഓഫീസറുടെ പക്കല്‍നിന്നും ഫോം ആവശ്യപ്പെട്ടു. പാര്‍ട്ടി നേതാവായ സുനില്‍ ശുക്ലയാണ് ലോറൻസ് ബിഷ്ണോയിക്കായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചെങ്കിലും നാമനിര്‍ദേശ പത്രികയില്‍ ബിഷ്ണോയിയുടെ ഒപ്പ് ലഭിക്കുന്ന കാര്യം ഉള്‍പ്പെടെ സംശയമുയര്‍ത്തുന്നുണ്ട്. എന്നാല്‍, നാമനിര്‍ദേശ പത്രികയില്‍ ബിഷ്ണോയിയുടെ ഒപ്പ് ഉറപ്പാക്കുമെന്നും അയാളുടെ അറിവോടെയാണ് സ്ഥാനാര്‍ഥിത്വമെന്ന് ഉറപ്പിക്കുന്ന സത്യവാങ്മൂലം ഹാജരാക്കുമെന്നും പാര്‍ട്ടി മേധാവിയായ സുനില്‍ ശുക്ല വ്യക്തമാക്കി.
ലോറന്‍സ് ബിഷ്ണോയിയെ സ്ഥാനാര്‍ഥിയാക്കി നാമനിര്‍ദേശ പത്രിക നല്കാന് ഉത്തര്‍ ഭാരതീയ വികാസ് സേന
