കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. എന്നാൽ കടൽ തീരത്തെ താൽക്കാലിക പ്ലാറ്റ്ഫോം സ്ഥിരമായ ബദൽ മാർഗമാക്കാൻ സാധിക്കില്ലെന്ന മുന്നറിയിപ്പ് അമേരിക്ക യുഎന്നിന് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ 500 ടൺ അവശ്യസാധനങ്ങൾ ഇതുവഴി എത്തിക്കുമെന്ന് അമേരിക്ക വിശദമാക്കി. ഓരോ ദിവസവും 150 ട്രെക്കുകൾ ഇതുവരെ എത്തിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. സഹായവുമായി എത്തുന്ന ട്രെക്കുകൾ അടക്കം ഇസ്രയേൽ തടയുന്ന സാഹചര്യം മേഖലയിലുണ്ട്. ഒക്ടോബർ ഏഴിന് ശേഷമുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 35000 ത്തിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ
കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോമിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക
