വെസ്റ്റ് ബാങ്കില്‍ പലസ്തീനികള്‍ക്കെതിരെ ആക്രമണം നടത്തിയ ഇസ്രയേലി കുടിയേറ്റക്കാര്‍ക്കെതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. നാല് ഇസ്രയേലി കുടിയേറ്റക്കാര്‍ക്കെതിരെ സാമ്പത്തിക ഉപരോധവും യാത്രാ ഉപരോധവും ഏര്‍പ്പെടുത്തുമെന്ന്, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. വൈസ്റ്റ് ബാങ്കിലെ അക്രമങ്ങള്‍ അപകടകരമായ തലത്തിലെത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ട സേവനങ്ങളോ ആസ്തികളോ ഉപയോഗിക്കുന്നതിൽ ഇവർക്ക് വിലക്കുണ്ട്. വെസ്റ്റ് ബാങ്കിലെ പലസ്തീനികള്‍ക്കെതിരെ അക്രമപ്രവര്‍ത്തനങ്ങളില്‍ നടത്തുന്നവർക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍, അധികാരം നല്‍കുന്ന ഉത്തരവ് ജോ ബൈഡന്‍ ഒപ്പുവച്ചു. യുഎന്‍ കണക്കുകള്‍ പ്രകാരം ഇതുവരെ 370 പലസ്തീനികളാണ് വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടത്.