നമ്മുടെ കുടല് അല്ലെങ്കില്‍ ദഹനവ്യവസ്ഥയില്‍ നല്ലതും ചീത്തയുമായ ബാക്ടീരിയകള്‍ ഉണ്ട്. വയറില്‍ താമസിക്കുന്ന നല്ല ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുമെന്ന് നമ്മുക്ക് അറിയാം. എന്നാല്‍ കുടലില്‍ ചീത്ത ബാക്ടീരിയകളും വിരകളും ഉണ്ട്. ഇവ കുടലിന്റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ കുടലിലെ ചീത്ത ബാക്ടീരിയകളെ അല്ലെങ്കില്‍ വിരശല്യം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. വെളുത്തുള്ളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി മൈക്രോബയല്‍ ഗുണങ്ങളാല്‍ നിറഞ്ഞതാണ് വെളുത്തുള്ളി. ഇത് നിങ്ങളുടെ ശരീരത്തിലെ വിരകള്‍, അനാരോഗ്യകരമായ ബാക്ടീരിയകള്‍ എന്നിവയെ അകറ്റാന്‍ സഹായിക്കും. ഇഞ്ചിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചിയില്‍ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ചീത്ത ബാക്ടീരിയകളെ അകറ്റി കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ഇഞ്ചി സഹായിക്കും. മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റിസെപ്റ്റിക്, ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് മഞ്ഞള്‍. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടലിലെ അനാരോഗ്യകരമായ ബാക്ടീരിയകളെ അകറ്റാനും നിങ്ങളുടെ രക്തം ശുദ്ധീകരിക്കാനും സഹായിക്കും. വെള്ളരിക്കാ വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിര്‍ജ്ജലീകരണത്തെ തടയാനും കുടലിലെ വിരകളെ അകറ്റാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പപ്പായ വിത്തുകള്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായ വിത്തുകളും കുടലിലെ ചീത്ത ബാക്ടീരിയകളെ അകറ്റാന്‍ സഹായിക്കും.
കുടലിലെ ചീത്ത ബാക്ടീരിയകളെ അകറ്റാന്‍
