നടന് ഉണ്ണി മുകുന്ദന് പ്രധാന കഥാപാത്രത്തിലെത്തുന്ന തമിഴ് ചിത്രം ‘ഗരുഡന്’ ട്രെയിലര്‍ എത്തി. വെട്രിമാരന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിലാണ് പ്രധാന വേഷത്തില്‍ ഉണ്ണി മുകുന്ദനെത്തുന്നത്. സൂരിയും ശശികുമാറുമാണ് സിനിമയിലെ മറ്റ് നായക കഥാപാത്രങ്ങള്‍. ‘ഗരുഡന്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്നു. കാക്കി സട്ടൈ, എതിര് നീച്ചല്‍, കൊടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ദുരൈ സെന്തില്‍. യുവന് ശങ്കര്‍ രാജയാണ് സംഗീതം. സമുദ്രക്കനി, ശിവദ, രേവതി ശര്‍മ, മൊട്ട രാജേന്ദ്രന് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയും ലാര്‍ക് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രഹണം ആര്‍തര്‍ വിന്‍സണ്‍. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്.
ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം ‘ഗരുഡന്’ ട്രെയിലര്‍
