മൈക്ക്, ഖല്ബ്, ഗോളം, എന്നീ ചിത്രങ്ങള്ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ ഫസ്റ്റ് വീഡിയോ സോങ് പുറത്തിറങ്ങി. ചിത്രത്തിലെ ആദ്യ ഗാനമായ രസമാലെ എന്ന സോങ് ആണ് അണിയറ പ്രവര്ത്തകര് പുറത്തിറക്കിയിരിക്കുന്നത്. വീഡിയോ സോങ്ങില് എനര്ജിറ്റിക് ഡാന്സ് പെര്ഫോമന്സ് ആണ് രഞ്ജിത്ത് സജീവ് കാഴ്ച വെച്ചിരിക്കുന്നത്. ഗോളം സിനിമയിലെ സീരിയസ് പോലിസ് ഓഫീസറായ നായകന്റെ ഒരു കംപ്ലീറ്റ് എന്റര്ടൈനറായ ചിത്രമാണ് വരാനിരിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് യു കെ ഓ കെ യുടെ വീഡിയോ സോങ്ങി ലൂടെ കാണിച്ചിരിക്കുന്നത്. അരുണ് വൈഗ യാണ് സിനിമയുടെ സംവിധായകന്. ശബരീഷ് വര്മ്മയുടെ വരികള്, രാജേഷ് മുരുഗേശന് കമ്പോസ് ചെയ്ത്, കപില് കപിലാന്, ഫാസ്സി, രാജേഷ് മുരുഗേശന് എന്നിവരാണ് പാടിയിരിക്കുന്നത്. ചിത്രത്തില് ജോണി ആന്റണി, ഇന്ദ്രന്സ്, മനോജ് കെ ജയന്, മനോജ് കെ യു, അല്ഫോണ്സ് പുത്രന്, ഉൃ റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളില് അഭിനയിക്കുന്നു.
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ വീഡിയോ സോങ്
