സൂര്യ നായികനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘റെട്രോ’യിലെ ലിറിക് വീഡിയോ എത്തി. 90’ലെ കല്യാണ കുത്ത് സോംഗ് എന്ന പേരില്‍ ഇറങ്ങിയിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് സന്തോഷ് നാരായണന് ആണ്. വിവേക് രചന നിര്‍വഹിച്ച ഗാനം ആലപിച്ചിപിക്കുന്നത് സന്തോഷ് നാരായണനും ദി ഇന്ത്യന്‍ കോറല്‍ എന്‍സെംബിളും ചേര്‍ന്നാണ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റെട്രോ. മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്മണ്യന്, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ടാകും. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.
‘റെട്രോ’യിലെ കല്യാണ കുത്ത് സോംഗ്
