മൈക്ക്, ഖല്‍ബ്, ഗോളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് പുറത്തിറക്കിയത്. അരുണ്‍ വൈഗ യാണ് ഡഗഛഗയുടെ സംവിധായകന്. ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, മനോജ് കെ യു, അല്‍ഫോണ്‍സ് പുത്രന്, ഡോ റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് – പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്‍ സജീവ് – സജീവ് പി കെ – അലക്സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗാനരചന – ശബരീഷ് വര്‍മ്മ.
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ഫസ്റ്റ് ലുക്ക്
